|    Sep 25 Tue, 2018 9:40 am
FLASH NEWS

പോലിസിനെ കാട്ടി വിരട്ടാന്‍ നോക്കേണ്ട: എസ്ഡിപിഐ

Published : 15th August 2018 | Posted By: kasim kzm

പന്തളം: സിപിഎം നേതാക്കളുടെ നേതൃത്വത്തിലും അറിവോടെയും ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നടന്നുവരുന്ന അഴിമതികള്‍ സമൂഹത്തില്‍ തുറന്നുകാട്ടുന്ന എസ്ഡിപിഐയെ പോലിസിനെ ഉപയോഗിച്ച് വിരട്ടാമെന്നത് വ്യാമോഹമാണെന്ന് അടൂര്‍ മണ്ഡലം പ്രസിഡന്റ് ആസാദ് പറഞ്ഞു.
അടൂരിലെ ജോലി തട്ടിപ്പ്, കുമ്പളാംപൊയ്ക ബാങ്കിലെ അഴിമതി, ജിയോളജിസ്റ്റിന്റെ വിവാദ നിയമനം തുടങ്ങിയ ക്രമക്കേടുകളില്‍ സിപിഎമ്മിലെ ഉന്നതരായ പലരുടേയും പങ്ക് പകല്‍പോലെ വ്യക്തമാണെന്നിരിക്കെ, സത്യം പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ നടത്തുന്ന കാംപയിനെ ഭയപ്പെടുന്നതുകൊണ്ടാണ് പോസ്റ്റര്‍ ഒട്ടിച്ച പ്രവര്‍ത്തകരെ പോലും പോലിസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നത്. പോസ്റ്റര്‍ പതിക്കുന്ന പ്രവര്‍ത്തകരുടെ ഫോട്ടോ എടുക്കലും പ്രശ്‌നം ഉണ്ടാക്കരുതെന്ന പോലിസിന്റെ ഭീഷണിയും നേതാക്കളുടെ സമ്മര്‍ദ്ദമൂലമാണെന്ന് പോലിസുകാരും സമ്മതിക്കുന്നു.
വന്‍ അഴിമതികള്‍ നടത്തി അതിനെ ചോദ്യം ചെയ്യുന്ന ജനങ്ങളെയും ഇതര പാര്‍ട്ടിപ്രവര്‍ത്തകരെയും അധികാരത്തിന്റെ തിണ്ണമിടുക്കില്‍ അടിച്ചമര്‍ത്താമെന്നുള്ളത് സിപിഎമ്മിന്റെ വ്യാമോഹമാണ്.
പോലിസ് സിപിഎമ്മിന്റെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കേണ്ടവരല്ല. അഴിമതിക്കെതിരെ ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച കാംപയിനുമായി കൂടുതല്‍ ശക്തമായി മുന്നോട്ടുപോവും. ഒരു തരത്തിലുള്ള സമ്മര്‍ദ്ദവും മുഖവിലക്കെടുക്കില്ല.
പന്തളം പോലിസിന്റെ നടപടിയില്‍ മണ്ഡലം കമ്മറ്റി ശക്തമായിപ്രതിഷേധിക്കുന്നതായും അദ്ദേഹം വാര്‍ത്താകൂറിപ്പിലൂടെ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss