|    Nov 20 Mon, 2017 9:32 am
FLASH NEWS

പോലിസിനെ കണ്ട് ഭയന്നോടിയ യുവാവ് മരിച്ച സംഭവം: ഈസ്റ്റ് പോലിസ് കേസെടുത്തു

Published : 4th August 2017 | Posted By: fsq

 

തൃശൂര്‍: പോലിസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു മരിച്ച സംഭവത്തില്‍ ഈസ്റ്റ് പോലിസ് കേസെടുത്തു. കോട്ടയം ചിങ്ങവനം പോളച്ചിറ കാഞ്ഞിരത്തറ സാബുവിന്റെ മകന്‍ സജിന്‍ (19) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. മരണത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്നും പോലിസ് അന്വേഷിക്കും. മൃതദേഹം മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം രാവിലെ പത്തരയോടെ ബന്ധുക്കള്‍ കോട്ടയത്തേക്ക് കൊണ്ടുപോയി. സജിന്റെ മാതാപിതാക്കള്‍ ഇന്നലെ തന്നെ ഇവിടെയെത്തിയിരുന്നു. കഴിഞ്ഞ 31ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്ലസ്ടു പഠനം കഴിഞ്ഞു പാര്‍ട്് ടൈം ജോലിക്കായി തൃശൂരിലെത്തിയതായിരുന്നു സജിനും സുഹൃത്തുക്കളും. രാത്രി ലോഡ്ജില്‍ മുറിയെടുത്ത ശേഷം ഇവര്‍ ഭക്ഷണം കഴിക്കാന്‍ ചെട്ടിയങ്ങാടിയില്‍ വന്ന് മടങ്ങുന്നതിനിടെ ഭിന്നലിംഗക്കാരായ സംഘം യുവാക്കളുമായി തര്‍ക്കത്തിലേര്‍പ്പെട്ടത് കണ്ടു. ഇതിനിടെ പോലിസ് എത്തിയതോടെ ഭയന്ന സജിനും ഒപ്പമുണ്ടായിരുന്ന സുഹൃത്തും ഓടുകയായിരുന്നു. സജിനെ രാത്രിയായിട്ടും കാണാത്തതിനാല്‍ സുഹൃത്ത് പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതേ തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. പോലിസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സജിന്‍ ഓടി മറയുന്നത് ശ്രദ്ധയില്‍ പെട്ടത്. ഈ ഭാഗത്ത് അന്വേഷിക്കുന്നതിനിടെ ഇന്നലെ ഉച്ചയോടെ സജിനെ സ്വകാര്യ വ്യക്തിയുടെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.പ്ലസ്ടു പൂര്‍ത്തിയാക്കി പോളിടെക്‌നിക് കോളജില്‍ പ്രവേശനം കാത്തിരിക്കുന്നതിന്റെ ഇടവേളയിലാണ് പാര്‍ട് ടൈം ജോലി ചെയ്യാന്‍ സജിനും സുഹൃത്തുക്കളും ഇവിടെയെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക