|    Feb 28 Tue, 2017 11:49 am
FLASH NEWS

പോലിസിനെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published : 30th November 2016 | Posted By: SMR

ഉളിക്കല്‍: കോടതിയില്‍നിന്നുള്ള സമന്‍സ് നടത്താന്‍ പോയ പോലിസുകാരനെ അക്രമിച്ച സംഭവത്തില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കോളിത്തട്ട് രണ്ടാംകൈ ചാത്തന്‍കുളം ഹൗസില്‍ സി കെ മഹേഷ്(26), തുരുത്തിക്കൂട്ടില്‍ സിജോ അബ്രഹാം (28), അറബിക്കുളം കാച്ചാമ്പള്ളി ഹൗസില്‍ അനൂപ് ജേക്കബ്(29), പൈനാടത്ത് ഹൗസില്‍ പി ജെ മനോജ്(29) എന്നിവരാണു പിടിയിലായത്. ഓടിരക്ഷപ്പെട്ട ഒരാള്‍ക്കെതിരേ കേസെടുത്തു. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചോടെ കോളിത്തട്ടയിലാണ് സംഭവം. ഉളിക്കല്‍ സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ മൈക്കിളിനെയാണ് അക്രമിച്ചത്. എസ്‌ഐ ശിവന്‍ ചോടോത്തിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day