|    Feb 25 Sat, 2017 6:09 am
FLASH NEWS

പോലിസിനെ ആക്രമിച്ച സംഭവം; ഒരാള്‍കൂടി അറസ്റ്റില്‍

Published : 15th November 2016 | Posted By: SMR

കണ്ണൂര്‍: ചാലാട് ശ്രീ ധര്‍മശാസ്ത ക്ഷേത്രോല്‍സവത്തോടനുബന്ധിച്ച ഗാനമേളയ്ക്കിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരെ ആക്രമിക്കുകയും വാഹനം തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഒരാളെക്കൂടി അറസ്റ്റ് ചെയ്തു.  പള്ളിയാംമൂലയിലെ നിധിന്‍ നിവാസില്‍ പി വി നിധി(26)നെയാണ് ടൗണ്‍ സിഐ വേണുഗോപാല്‍ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം പത്തായി. ഇക്കഴിഞ്ഞ ഒക്ടോബര്‍ 29നു രാത്രിയാണ് കേസിനാസ്പദമായ സംഭവം. രാത്രി 10ന് ശേഷവും ഗാനമേള തുടര്‍ന്നപ്പോള്‍ പോലിസ് ഇടപെട്ട് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ 10.45 വരെ ഗാനമേള തുടരാന്‍ തീരുമാനിച്ചു. ഇതുപക്രാരം ഗാനമേള നിര്‍ത്തുകയും ചെയ്തു. ഇതിനിടെ ഇരുവിഭാഗം യുവാക്കള്‍ തമ്മിലുണ്ടായ വാക്കേറ്റം പോലിസിനുനേരെയുള്ള അക്രമത്തില്‍ കലാശിക്കുകയായിരുന്നു. കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനിലെ എഎസ്‌ഐ ജയപ്രകാശ്(48), ടൗണ്‍ അഡീഷനല്‍ എസ്‌ഐ രാഘവന്‍(52), സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ പ്രകാശ്(44), സിവില്‍ പോലിസ് ഓഫിസര്‍ ലക്ഷ്മണന്‍(46) എന്നിവര്‍ക്കാണു പരിക്കേറ്റത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക