|    Oct 17 Tue, 2017 3:17 pm

പോലിസിനെ ആക്രമിച്ച സംഭവം; അഞ്ചുപേര്‍ കസ്റ്റഡിയില്‍

Published : 1st November 2016 | Posted By: SMR

കണ്ണൂര്‍: ചാലാട് ശ്രീ ധര്‍മശാസ്താ ക്ഷേത്രോല്‍സവത്തോടനുബന്ധിച്ച ഗാനമേളയ്ക്കിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരെ ആക്രമിക്കുകയും വാഹനം തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ അഞ്ചുപേരെ ടൗണ്‍ കസ്റ്റഡിയിലെടുത്തതായി സൂചന. ഇവരെ സിഐയുടെ നേൃത്വത്തില്‍ വിശദമായി ചോദ്യംചെയ്തു വരികയാണ്. പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. സംഭവത്തില്‍ 30 പേര്‍ക്കെതിരേ വധശ്രമത്തിനു കേസെടുത്ത പോലിസ്, ഏതാനും പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യംചെയ്തതില്‍നിന്നാണ് അക്രമത്തില്‍ അഞ്ചുപേരുടെ പങ്ക് വ്യക്തമായത്. ശനിയാഴ്ച രാത്രി 10.30ഓടെയാണു സംഭവം. ഗാനമേളയ്ക്കിടെ ഇരുവിഭാഗം യുവാക്കള്‍ തമ്മിലുണ്ടായ വാക്കേറ്റം കൈയാങ്കളിയില്‍ കലാശിച്ചതോടെ ചിലരെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇതിനുശേഷം സംഘടിച്ചെത്തിയ സംഘം പോലിസിന്റെ വാഹനം തകര്‍ക്കുകയും പോലിസുകാരെ ആക്രമിക്കുകയുമായിരുന്നു. ടൗണ്‍ സ്‌റ്റേഷനിലെ എഎസ്‌ഐ ജയപ്രകാശ്(48), ടൗണ്‍ അഡീഷനല്‍ എസ്‌ഐ രാഘവന്‍(52), സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ പ്രകാശ്(44), സിവില്‍ പോലിസ് ഓഫിസര്‍ ലക്ഷ്മണന്‍(46) എന്നിവര്‍ക്കാണു പരിക്കേറ്റത്. അതിനിടെ, അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പോലിസുകാരെ ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍, കെപിസിസി നിര്‍വാഹകസമിതി അംഗം മാര്‍ട്ടിന്‍ ജോര്‍ജ് എന്നിവര്‍ സന്ദര്‍ശിച്ചു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക