പോലിസിനെ ആക്രമിച്ച സംഭവം: കോടതിയില്‍ കീഴടങ്ങിയ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി
Published : 7th October 2016 | Posted By: Abbasali tf
പുത്തനത്താണി: ഹെല്മെറ്റ്കൊണ്ട് പോലിസ് ഉേദ്യാഗസ്ഥന്റെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കോടതിയില്‍ കീഴടങ്ങിയ പ്രതിയെ പോലിസ് കസ്റ്റഡിയില്‍ വാങ്ങി. കേസിലെ ഒന്നാം പ്രതിയായ രണ്ടത്താണി പൂഴികുന്നത്ത് ഷമീറിനെയാണ് കാടാമ്പുഴ പോലിസ് കസ്റ്റഡിയില്‍ വാങ്ങിയത് സെപ്റ്റംബര്‍ 13 നാണ് കേസിനാസ്പദമായ സംഭവം. ട്രാഫിക് നിയന്ത്രിച്ചിരുന്ന പോലിസ് ഉദ്യോഗസ്ഥനെയാണ് മൂന്ന് പേര് ചേര്‍ന്ന് ആക്രമിച്ചത്.രണ്ടത്താണി സ്വദേശികളായ പൂഴികുന്നത്ത് ഷമീര്‍, കുന്നത്തൊടി സുബൈര്‍, കരിപ്പായി ഷരീഫ് എന്നിവരാണ് അക്രമത്തിന് പിന്നിലെന്ന് പോലിസ് കണ്ടെത്തി. രണ്ടത്താണിയില്‍ ട്രാഫിക് നിയന്ത്രിക്കുകയായിരുന്ന പോലിസ് ഉദ്യോഗസ്ഥനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം ഹെല്‍മെറ്റ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.കാടാമ്പുഴ പോലിസ് സ്റ്റേഷനിലെ സിവില്‍ പോലിസ് ഉേദ്യാഗസ്ഥനായ ജംഷാദിനാണ് അക്രമത്തില്‍ തലക്ക് സാരമായി പരിക്കേറ്റത്. പോലിസ് കേസെടുത്ത് അന്വേഷണം നടത്തി വരവെ ഒളിവിലായിരുന്ന മൂന്നുപേരില്‍ ഒന്നാംപ്രതിയായ പൂഴികുന്നത്ത് ഷമീര്‍ കോടതിയില്‍ ഹാജരാവുകയായിരുന്നു. പോ ലിസ് കസ്റ്റഡയില്‍ വാങ്ങിയ പ്രതിയെ രണ്ടത്താണിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അക്രമണം നടത്തുന്ന സമയത്ത് പ്രതികള്‍ ലഹരിയിലായിരുന്നെന്നും ഒളിവിലുള്ള മറ്റു രണ്ടുപ്രതികള്‍ക്കായി പോലിസ് അന്വേഷണം ശക്തമാക്കിയതായും കാടാമ്പുഴ എസ്ഐ മഞ്ജിത്ത് ലാല്‍ പറഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.