|    Oct 24 Wed, 2018 8:46 am
FLASH NEWS

പോലിസിനെ ആക്രമിച്ച യുവാവ് റിമാന്‍ഡില്‍

Published : 25th September 2017 | Posted By: fsq

 

തൊടുപുഴ: വൈദ്യപരിശോധനയ്ക്കു കൊണ്ടുപോവുന്നതിനിടെ പോലിസിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച യുവാവിനെ റിമാന്‍ഡ് ചെയ്തു. മദ്യപിച്ചു റോഡില്‍ കിടന്ന പുറപ്പുഴ  വെങ്ങാലൂര്‍ നായ്ക്കനംകുഴി പാറയില്‍ അഖിലാ (27)ണ് പോലിസുകാരെ ആക്രമിച്ചത്. കണ്‍ട്രോള്‍ റൂം എസ്.ഐ യോഹന്നാന്‍, എ.എസ്.ഐ സാബു,  െ്രെഡവര്‍ ഷിഹാബ്  എന്നിവര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. മുഖത്തും കഴുത്തിനും അടിയേറ്റ എസ്‌ഐ യോഹന്നാനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ ധന്വന്തരി ജങ്ഷനില്‍ മദ്യപിച്ച്  ബൈക്കില്‍ വന്നു വഴിയില്‍ വീഴുകയായിരുന്നു. ഇതു കണ്ട ഇവിടുത്തെ ഓട്ടോെ്രെഡവര്‍മാര്‍ ഓടിച്ചെന്ന് എഴുന്നേക്കാന്‍ സഹായിച്ചു. ഉടന്‍ അഖില്‍ ഓട്ടോ ഡൈവ്രര്‍മാരുടെ നേരെ തട്ടിക്കയറുകയും ആക്രമിക്കാനും ശ്രമിച്ചു. തുടര്‍ന്നാണ് ഓട്ടോെ്രെഡവര്‍മാര്‍ പോലിസിനെ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ പോലിസ്  ഇയാളെ  സ്‌റ്റേഷനിലെത്തിച്ചു. പിന്നീട്  വൈദ്യപരിശോധനക്കായി വാഹനത്തില്‍ കയറ്റി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി ആക്രമിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ എത്തിയപ്പോള്‍ ആശുപത്രിയുടെ മുന്നിലും ആക്രമണം തുടര്‍ന്നു. തുടര്‍ന്ന് എസ്.ഐ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലിസ് എത്തി ബലമായി കീഴ്‌പ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വൈദ്യപരിശോധന നടത്തി. പ്രാഥമിക അന്വേഷണത്തില്‍ ഇയാള്‍ക്ക് മറ്റു ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് പോലിസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss