|    Jul 16 Mon, 2018 10:17 pm
FLASH NEWS

പോലിസിനെ ആക്രമിച്ച മുന്‍ എഎഎസ്‌ഐ അറസ്റ്റില്‍

Published : 16th September 2017 | Posted By: fsq

 

പീരുമേട്: അന്വേഷണത്തിനെത്തിയ പോലിസ് സംഘത്തെ ആക്രമിച്ച മുന്‍ എഎസ്‌ഐ അറസ്റ്റില്‍. കുട്ടിക്കാനം പാലപ്പറമ്പില്‍ വീട്ടില്‍ കുട്ടപ്പ( 60 )നെയാണ് വെള്ളിയാഴ്ച്ച രാവിലെ പീരുമേട് പോലിസ് അറസ്റ്റ് ചെയ്തത്. 90 വയസ്സുള്ള വൃദ്ധമാതാവിനെ കാണാനില്ലെന്നുള്ള വ്യാജ പരാതി നല്‍കിയതിനെതിരെ കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിലെ ആറ് പേര്‍ക്കെതിരെ പോലിസ് കേസെടുത്തിരുന്നു. ഇതിന്റെ തുടര്‍ അന്വേഷണത്തിനായാണ്  പൊലീസ് ഇയാളുടെ വീട്ടിലെത്തിയത്. എന്നാല്‍ ഇയാള്‍ സഹകരിക്കാതെ വീട്ടില്‍ നിന്ന് ഇറങ്ങി ഓടാന്‍ ശ്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച പൊലീസുകരെ കൈയേറ്റം ചെയ്തു. ആക്രമണത്തില്‍ പൊലീസ് െ്രെഡവര്‍ ഹെന്‍ട്രിയുടെ കൈക്ക് പരിക്കേറ്റു. പീരുമേട് താലൂക്ക് ആശുപത്രിയില്‍ ചികല്‍സയിലാണ്. കുട്ടപ്പന്റെ ഭാര്യ ലീലാമ്മയുടെ മാതാവായ കുഞ്ഞമ്മയെ കാണാനില്ലന്ന് കഴിഞ്ഞ ദിവസമാണ് ഇയാള്‍ പോലിസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അനേഷണത്തില്‍ കുഞ്ഞമ്മയെ കുട്ടിക്കാനത്തുള്ള സഹോദരന്റെ മകളായ ജോളിയുടെ വീട്ടില്‍ കണ്ടെത്തി. മരുമകനായ കുട്ടപ്പന്റെ ഉപദ്രവം സഹിക്ക വയ്യാതെയാണ് വീട്ുവിട്ടതെന്നാണ് കുഞ്ഞമ്മ മൊഴി നല്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ വെല്‍ഫയര്‍ ഒഫ് സീനിയര്‍ സിറ്റിസണ്‍ ആക്റ്റ് പ്രകാരം കുട്ടപ്പന്‍, ഭാര്യ ലീലാമ്മ, മകന്‍ ബിജു, ഭാര്യ സിനി, കുട്ടപ്പന്റെ മകള്‍ ഡോ. ബിസ്മി, ഭര്‍ത്താവ് മനു എന്നിവര്‍ക്കെതിരെ പോലിസ് കേസെടുക്കുകയായിരുന്നു. അന്വേഷണത്തിനെത്തിയ പൊലീസ് സംഘത്തിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും മര്‍ദ്ദിച്ചതിനുമാണ് കുട്ടപ്പനെതിരെ  കേസെടുത്തത്.  കുട്ടിക്കാനത്തെ  പൊലിസ്  ബറ്റാലിയന്‍ ക്യാംപിലേയ്ക്കുള്ള കേബിള്‍ മുറിച്ചതുള്‍പ്പെടെയുള്ള പല കേസിലും ഇയാള്‍ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss