|    Apr 26 Wed, 2017 7:10 pm

പോലിസിനെ ആക്രമിച്ച കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍

Published : 29th August 2016 | Posted By: SMR

തിരൂര്‍: 21ന് വൈകിട്ട് ഉണ്യാല്‍ ആലിന്‍ചുവട്ടില്‍ സംഘര്‍ഷം തടയാനെത്തിയ ഡിവൈഎസ്പിയുടെ നേതൃത്വത്തിലെത്തിയ പോലിസ് സംഘത്തെ ആക്രമിച്ച സംഭവത്തില്‍ രണ്ട് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ഉണ്യാല്‍ പള്ളീമാന്റെ പുരക്കല്‍ ഹര്‍ഷാദ് (24), കുഞ്ഞാരക്കടവത്ത് അബ്ദുല്‍നാസിക് (23) എന്നിവരെയാണ് താനൂര്‍ സിഐ അലവിയും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി പരപ്പനങ്ങാടിയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. പിടിയിലായ മറ്റൊരു പ്രതി പോലിസില്‍ നിന്നും ഓടി രക്ഷപ്പെട്ടു. പിന്നീട് ഇയാളെ പിടികൂടാനായില്ല. പിടിയിലായവര്‍ ലീഗ് ഓഫിസില്‍ ഒളിവില്‍ കഴിയുകയായിരുന്നു.ഹര്‍ഷദിന്റെ നേതൃത്വത്തിലുള്ള സംഘം സിപിഎം പ്രവര്‍ത്തകരുടെ സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും നേരെ ആക്രമണം നടത്തുമ്പോള്‍ സ്ഥലത്തെത്തിയതിനിടെയായിരുന്നു നിയമപാലകര്‍ക്ക് നേരെ ആക്രമണമുണ്ടായതെന്ന് പോലിസ് അറിയിച്ചു.
പോലിസിനെ ആക്രമിച്ച ശേഷം രണ്ട് പേരും ഒളിവിലായിരുന്നു. പ്രതികള്‍ സംഭവ സ്ഥലത്ത് നിന്ന് കടല്‍മാര്‍ഗം രക്ഷപ്പെടുകയായിരുന്നു. ഇവരെ മൂന്നു കേസുകളിലാണ് പ്രതിയാക്കിയത്. ഹര്‍ഷദ് നേരത്തെ അഞ്ച് രാഷ്ട്രീയ സംഘര്‍ഷ കേസുകളില്‍ ഉള്‍പ്പെട്ടയാളാണ്.
പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം തീരത്ത് അരങ്ങേറിയ സംഘര്‍ഷ കേസുകളുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷിച്ച്‌വരുന്നയാളാണ് ഹര്‍ഷദെന്ന് താനൂര്‍ സിഐ അലവി അറിയിച്ചു. ആലിന്‍ചുവട് പോലിസിനെ ആക്രമിച്ച് രക്ഷപ്പെട്ട ശേഷം പ്രതികള്‍ പരപ്പനങ്ങാടി പാലത്തിങ്ങലിന് സമീപത്തെ ലീഗ് ഓഫിസില്‍ ഒളിവില്‍ കഴിയുകയായിരുന്നു. മൂന്ന് പേരെ പോലി സ് ഇവിടെ നിന്നു പിടികൂടിയിരുന്നു.
എന്നാല്‍ ഒരാള്‍ പോലിസില്‍ നിന്നു രക്ഷപ്പെട്ട് കടലില്‍ ചാടുകയായിരുന്നു. പിടിയിലായ പ്രതികളെ പരപ്പനങ്ങാടി മജിസ്‌ട്രേട്ട് കോടതി  റിമാന്‍ഡ് ചെയ്തു. ഇതോടെ പോലിസിനെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം ആറായി.നേരത്തെ അറസ്റ്റിലായ നാലു പേര്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day