|    Nov 20 Mon, 2017 1:12 pm

പോലിസിനെയും സെക്യൂരിറ്റി ജീവനക്കാരനെയും മര്‍ദ്ദിച്ച യുവാവ് പിടിയില്‍

Published : 9th August 2017 | Posted By: fsq

 

ആര്‍പ്പൂക്കര: പോലിസിനെയും സെക്യൂരിറ്റി ജീവനക്കാരനെയും മര്‍ദ്ദിച്ച യുവാവിനെ ഗാന്ധിനഗറില്‍ പോലിസ് പിടികൂടി. കുടയംപടി ചിറ്റക്കാട്ട് കോളനി കുളത്തുംകരയില്‍ സരുണ്‍ (24) ആണ് പിടിയിലായത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോലിസ് എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഹമ്മദ് ഷെഫിന്‍, സുരക്ഷാ ജീവനക്കാരന്‍ നാരായണന്‍ എന്നിവരെയാണു മര്‍ദ്ദിച്ചത്. ഇന്നലെ രാവിലെ ഏഴിന് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിനു സമീപമാണ് സംഭവം. കഴിഞ്ഞ ദിവസം ഗാന്ധിനഗര്‍ പോലിസിന്റെ ജീപ്പില്‍ ബൈക്കിടിച്ച് പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന സുഹൃത്തിനെ കാണാനാണ് ഇയാള്‍ എത്തിയത്. എന്നാല്‍ രാവിലെ സന്ദര്‍ശനമില്ലെന്നു പറഞ്ഞെങ്കിലും പ്രധാന ആശുപത്രി കവാടത്തിലെത്തിയ സരുണിനെ സെക്യൂരിറ്റി ജീവനക്കാരന്‍ നാരായണന്‍ വിലക്കിയെങ്കിലും നാരായണനെ മര്‍ദ്ദിച്ച ശേഷം ഇയാള്‍ അകത്തേക്കു പ്രവേശിച്ചു. ഇതറിഞ്ഞ് മറ്റു സുരക്ഷാ ജീവനക്കാരെത്തി ഇയാളെ തടഞ്ഞുവച്ചു. വിവരം അറിഞ്ഞെത്തിയ പോലിസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് ഷെഫിന്‍ ഇയാളെ പോലിസ് എയ്ഡ് പോസ്റ്റില്‍ ഇരുത്തി. തുടര്‍ന്ന് പോലിസുകാരന്റെ പുറത്തു മര്‍ദ്ദിച്ച ശേഷം ഇയാള്‍ ഇറങ്ങി ഓടി അത്യാഹിത വിഭാഗത്തിന്റെ നിരീക്ഷണ മുറിയിലുള്ള ബാത്തുറൂമില്‍ കയറി. അവിടെ നിന്ന്  പുറത്തുകടക്കാന്‍ ശ്രമിക്കവേ ജീവനക്കാരെത്തി പിടികൂടുകയായിരുന്നു. പിന്നീട് സ്റ്റേഷനില്‍ ഹാരാക്കിയ ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക