|    Dec 11 Tue, 2018 10:04 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പോലിസിനെയും ഭക്തരെയും ആക്രമിച്ച കേസ്: ആറു പ്രതികള്‍ക്ക് കടുത്ത ഉപാധികളോടെ ജാമ്യം

Published : 17th November 2018 | Posted By: kasim kzm

കൊച്ചി: ശബരിമലയില്‍ സുപ്രിംകോടതി വിധിയില്‍ പ്രതിഷേധിച്ച് പോലിസിനെയും ഭക്തരെയും ആക്രമിച്ചതിന് പമ്പ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ആറു പ്രതികള്‍ക്ക് കടുത്ത ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ഒന്നാം പ്രതി പത്തനംതിട്ട ശ്രീശൈലത്തില്‍ ശൈലേഷ്, രണ്ടാംപ്രതി എടപ്പള്ളി ലാല്‍ബഹദൂര്‍ ശാസ്ത്രി റോഡിലെ ആനന്ദ് വി കുറുപ്പ്, നാലാംപ്രതി പത്തനംതിട്ട ശിവജിസദനത്തില്‍ അഭിലാഷ് രാജ്, അഞ്ചാംപ്രതി കോട്ടയം മണിമല പൊടിപ്പാറ വീട്ടില്‍ കിരണ്‍, 17ാം പ്രതി തൃപ്പൂണിത്തുറ ശാന്തുകുഞ്ചം വീട്ടില്‍ അഡ്വ. ഗോവിന്ദ് മധുസൂദനന്‍, 18ാം പ്രതി തൃപ്പൂണിത്തുറ ജാനകിമന്ദിരത്തില്‍ ഹരികുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പോലിസ് വാഹനങ്ങളും കെഎസ്ആര്‍ടിസി ബസ്സുകളും തകര്‍ത്ത പ്രതികള്‍ 16,78,500 രൂപയുടെ നഷ്ടമുണ്ടാക്കിയതിനാല്‍ പൊതുമുതല്‍ നശിപ്പിക്ക ല്‍ തടയല്‍ നിയമവും കേസില്‍ ഉള്‍പ്പെടുത്തിയിരുന്നു. അന്വേഷണ പുരോഗതി പരിഗണിച്ചാണ് കേസിലെ 17, 18 പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.
ഒരു സംഘം നടത്തുന്ന ആക്രമണങ്ങളിലുണ്ടാവുന്ന നഷ്ടങ്ങള്‍ക്ക് സംഘം കൂട്ടത്തോടെ ഉത്തരവാദിയാണെന്നാണ് സുപ്രിംകോടതി വിധി പറയുന്നത്.
പ്രതികളെല്ലാം 40,000 രൂപയുടെ ബോണ്ട് നല്‍കണമെന്നും രണ്ട് ആള്‍ജാമ്യം വേണമെന്നും കോടതി വ്യക്തമാക്കി. 15 ദിവസത്തിനകം 25,000 രൂപ വീതം മജിസ്‌ട്രേറ്റ് കോടതിയില്‍ ഡെപ്പോസിറ്റ് ചെയ്യണം, വിദേശത്തേക്ക് രക്ഷപ്പെടുന്നത് തടയാന്‍ പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണം, അന്വേഷണ ഉദ്യോഗ സ്ഥന്‍ വിളിക്കുമ്പോള്‍ ഹാജരാവണം, പമ്പ പോലിസ് സ്‌റ്റേഷ ന്‍ പരിധിയില്‍ കടക്കരുത് തുടങ്ങിയവയാണ് മറ്റു വ്യവസ്ഥകള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss