|    Jun 28 Wed, 2017 3:59 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പോലിസിനെതിരേ കൊലക്കുറ്റം ചുമത്തണം: ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം

Published : 29th November 2016 | Posted By: SMR

മലപ്പുറം: നിലമ്പൂര്‍ വനത്തില്‍ മാവോവാദി നേതാക്കളെ വെടിവച്ചു കൊന്ന പോലിസിനെതിരേ കൊലക്കുറ്റം ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന സെക്രട്ടറി അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി, പ്രസിഡന്റ് സി പി റഷീദ് എന്നിവര്‍ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട മാവോവാദി നേതാക്കളായ കുപ്പു ദേവരാജ്, അജിത എന്നിവരുടെ മൃതദേഹങ്ങള്‍ പ്രത്യേക അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ മറവ് ചെയ്യാതെ സൂക്ഷിക്കാന്‍ മഞ്ചേരി സെഷന്‍സ് കോടതിയില്‍ നിന്ന്  ഉത്തരവ് സമ്പാദിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
ഛത്തീസ്ഗഡിലെയും, ആന്ധ്രപ്രദേശിലേയും സാഹചര്യം കേരളത്തിലേക്ക് കൊണ്ടുവരാനാണ് പോലിസ് ശ്രമിക്കുന്നത്. പ്രഥമദൃഷ്ട്യാ വ്യാജമാണെന്ന് തെളിഞ്ഞ ഈ സംഭവത്തില്‍ പോലിസിനെ പ്രതി ചേര്‍ത്ത് അന്വേഷണം മുന്നോട്ടുപോവണം. നിരപരാധികളാണെങ്കില്‍ വെറുതെ വിടട്ടെ. കൊലയാളികളാണെങ്കില്‍ അവരും ശിക്ഷിക്കപ്പെടണം.
ഏറ്റുമുട്ടല്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കാണാതായ ആദിവാസി യുവാവ് സോമന്‍, സി പി ജലീല്‍ എന്നിവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ജില്ലാപോലിസ് മേധാവിക്ക് നാളെ അപേക്ഷ നല്‍കുമെന്ന് ജലീലിന്റെ സഹോദരന്‍ കൂടിയായ റഷീദ് പറഞ്ഞു. കോ-ഓഡിനേഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ഡിസംബര്‍ നാലിന് നിലമ്പൂരില്‍ വസ്തുതാന്വേഷണം നടത്തും. എ വാസു അടക്കമുള്ള വര്‍ നാട്ടുകാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. തുഷാര്‍ നിര്‍മല്‍ സാരഥി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക