|    Mar 29 Wed, 2017 10:54 pm
FLASH NEWS

പോലിസിനു വേണ്ടത് മര്‍ദ്ദക ശൈലിയല്ല: മുഖ്യമന്ത്രി

Published : 8th August 2016 | Posted By: SMR

കണ്ണൂര്‍: കൊളോണിയല്‍ മര്‍ദ്ദക ശൈലിയല്ല പോലിസിനു വേണ്ടതെന്നും പെരുമാറ്റത്തില്‍ വിനയവും നിയമം നടപ്പാക്കുന്നതില്‍ കാര്‍ക്കശ്യവുമാണ് വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനിലെയും എംഎസ്പിയിലെയും പുതിയ ബാച്ചിന്റെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളോട് മര്യാദയോടെ പെരുമാറുന്ന, സാധാരണക്കാരന്റെ ആവലാതികള്‍ക്ക് ആശ്വാസമേകുന്ന, അഴിമതിക്ക് വശംവദരാകാത്ത പോലിസാണ് വേണ്ടത്. പരിശീലനം കഴിഞ്ഞ് ജനങ്ങളിലേക്ക് ഇറങ്ങുമ്പോഴാണ് പുതിയ സേനാംഗങ്ങള്‍ക്കു യഥാര്‍ഥ പരീക്ഷണം തുടങ്ങുന്നത്. ക്യാംപില്‍നിന്നു ലഭിച്ച പാഠങ്ങള്‍ക്കപ്പുറം പ്രായോഗിക ബുദ്ധിയും ശരിയായ കാഴ്ചപ്പാടും സമീപനവും ഉണ്ടെങ്കിലേ അതില്‍ വിജയിക്കാനാവൂ.
പലതരം മാഫിയ, സാമൂഹികവിരുദ്ധ ശക്തികളുമുണ്ട്. ജനങ്ങളുമായുള്ള സഹകരണവും ബന്ധവും വളര്‍ത്തിയാലേ ഇതിനെ നേരിടാനാവൂ. പോലിസിന്റെ അടിസ്ഥാന സൗകര്യങ്ങളും മനുഷ്യശേഷിയും സമയബന്ധിതമായി വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day