|    Jul 26 Wed, 2017 2:34 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പോലിസിനു മര്‍ദനം; ബിജെപി എംഎല്‍എയ്ക്ക് എതിരേ കേസ്

Published : 20th August 2016 | Posted By: SMR

ബന്താര (മഹാരാഷ്ട്ര): പോലിസുകാരനെ മര്‍ദിച്ചതിന് ബിജെപി എംഎല്‍എ രാമചന്ദ്ര പുനാജി അവസാരെയ്ക്കും അദ്ദേഹത്തിന്റെ ഡ്രൈവര്‍ക്കുമെതിരേ പോലിസ് കേസെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച ബന്താര ജില്ലയിലെ തുംസാര്‍ താലൂക്കില്‍ എംഎല്‍എ പങ്കെടുത്ത പൊതുയോഗത്തിന്റെ വീഡിയോദൃശ്യം പകര്‍ത്തുകയായിരുന്ന അദ്ദേഹത്തിന്റെ ഡ്രൈവര്‍ തുലാറാം സെലോക്കറും ട്രാഫിക് പോലിസും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്ന്, ഡ്രൈവറെ പോലിസ് സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. ഇതറിഞ്ഞ എംഎല്‍എ സ്‌റ്റേഷനിലെത്തി രാജു സത്താവനെ എന്ന പോലിസ് കോണ്‍സ്റ്റബിളിനെ മര്‍ദിക്കുകയായിരുന്നുവെന്ന് തുംസാര്‍ പോലിസ് സ്‌റ്റേഷന്‍ ഓഫിസര്‍ രാജേന്ദ്ര സത്യ പറഞ്ഞു. പോലിസുകാരന് ചെവിക്കാണു പരിക്കേറ്റത്. സംഭവത്തിനു ശേഷം എംഎല്‍എയും ഡ്രൈവറും സ്ഥലം വിട്ടതായും അദ്ദേഹം അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക