|    Nov 18 Sun, 2018 11:51 pm
FLASH NEWS

പോലിസിനു നേരെ കൊലവിളിയുമായി ഡിവൈഎഫ്‌ഐ നേതാവ്‌

Published : 10th April 2018 | Posted By: kasim kzm

കോഴിക്കോട്: പോലിസിന് നേരെ കൊലവിളിയുമായി ഡിവൈഎഫ്‌ഐ നേതാവ്. പുതിയകടവില്‍ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്ഥാപിച്ച കൊടി തോരണങ്ങള്‍ അഴിച്ചു മാറ്റിയ പോലിസ് നടപടിയില്‍ പ്രതിഷേധിച്ച്് നടത്തിയ പ്രകടനത്തിനിടെയാണ് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം പോലിസിനെതിരേ ഭീഷണി മുഴക്കിയത്. വെള്ളകൊടിയും ചുവപ്പുകൊടിയും അഴിച്ചുമാറ്റിയ വെള്ളയില്‍ സ്‌റ്റേഷന്‍ എസ്‌ഐയെ സിപിഎം വെള്ളപുതപ്പിച്ചു കിടത്തുമെന്നായിരുന്നു ഭീഷണി. പ്രകടനത്തിനിടയില്‍ പോലിസിനു നേരെ തെറിവിളിയും ഉണ്ടായി.  മേഖലയിലെ രാഷ്ട്രീയ സംഘര്‍ഷം കണക്കിലെടുത്താണ് കൊടി തോരണങ്ങളും മറ്റും നീക്കം ചെയ്തതെന്ന് പോലിസ് അറിയിച്ചു. സിപിഎമ്മിന്റേതു മാത്രമല്ല, മറ്റു പാര്‍ട്ടികളുടെയും കൊടികളും ഫളക്‌സുകളും മാറ്റിയിട്ടുണ്ട്. ഡിജിപിയുടെയും ജില്ലാ പോലിസ് മേധാവിയുടെയും നിര്‍ദേശമനുസരിച്ചായിരുന്നു നടപടി. കഴിഞ്ഞ ഏതാനും ദിവസം മുമ്പ് കസ്റ്റഡിയില്‍ എടുത്ത സിഐടിയു നേതാവിനെ ചുമട്ടുതൊഴിലാളികള്‍ മോചിപ്പിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ നടപടിയെടുത്ത കസബ സിഐ പ്രമോദിനെ സിപിഎം ഇടപ്പെട്ട് സ്ഥലംമാറ്റിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss