|    Apr 27 Thu, 2017 6:52 am
FLASH NEWS

പോലിസിനുനേരെ ബോംബെറിഞ്ഞ ബിജെപി പ്രവര്‍ത്തകരെ തിരിച്ചറിഞ്ഞു

Published : 1st November 2016 | Posted By: SMR

തലശ്ശേരി: പോലിസ് വാഹനത്തിനുനേരെ ബോംബെറിഞ്ഞ സംഭവത്തില്‍ കണ്ടാലറിയാവുന്ന മൂന്നോളം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ കതിരൂര്‍ പോലിസ് കേസെടുത്തു. ഞായറാഴ്ച രാത്രി 9.30ഓടെ  പൊന്ന്യം നായനാര്‍ റോഡിലെ നാമത്തുമുക്കിലാണ് സംഭവം. പെട്രോളിങ്ങ് നടത്തുകയായിരുന്ന കതിരൂര്‍ അഡീഷനല്‍ എസ്‌ഐ കനകനും സംഘവും സഞ്ചരിച്ച ജീപ്പിനു നേരെ ബോംബെറിയുകയായിരുന്നു. ഞാറാഴ്ച വൈകീട്ട് സിപിഎം പ്രവര്‍ത്തകന്‍ രജീഷിന് മലാല്‍ എകെജി ക്ലബ്ബിനടുത്തുവച്ച് മര്‍ദ്ദനമേറ്റിരുന്നു ഈ സംഭവത്തിലുള്‍പ്പെട്ട ബിജെപി പ്രവര്‍ത്തകരായ പ്രതികളെ പിടികൂടുന്നതിനാണ് പ്രദേശത്ത് പോലിസ് എത്തിയത്. മൂന്നുപേര്‍ റോഡിലുണ്ടായിരുന്നു. പോലിസ് ജീപ്പ് നിര്‍ത്തി അവരുടെ സമീപത്ത് പോകവെയാണ് അപ്രതീക്ഷിതമായി ബോംബേറുണ്ടായത്. പോലിസുകാര്‍ക്കോ ജീപ്പിനോ അപകടമുണ്ടായിരുന്നില്ല. പ്രിന്‍സിപ്പല്‍ എസ്‌ഐ സുരേന്ദ്രന്‍ കല്യാടന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അന്വേഷണം ആരംഭിച്ചു. പ്രതികളെക്കുറിച്ച് പോലിസിന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എസ്‌ഐ കനകന്റെ പരാതിയിലാണ് കേസെടുത്തത്.ാേസഹ

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day