|    Dec 12 Wed, 2018 7:34 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പോലിസിനും വനംവകുപ്പിനും എതിരേ ദേവസ്വം ബോര്‍ഡ്

Published : 2nd December 2018 | Posted By: kasim kzm

ശബരിമല: ശബരിമല അവലോകനയോഗത്തില്‍ പോലിസിനും വനംവകുപ്പിനും എതിരേ ദേവസ്വംബോര്‍ഡ്. പോലിസ് നിയന്ത്രണം വരുമാനത്തെ ബാധിക്കുന്നെന്നും പാക്കറ്റിലുള്ള ശീതളപാനീയങ്ങള്‍, പ്ലാസ്റ്റിക്ക് കവറിലെ ബിസ്‌കറ്റുകള്‍ എന്നിവ വില്‍ക്കുന്നതിന് വനംവകുപ്പ് ഏര്‍പ്പെടുത്തിയ നിരോധനം വ്യാപാരികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും ബോര്‍ഡ് പരാതിപ്പെട്ടു. സന്നിധാനത്തെ പോലിസ് നിയന്ത്രണം പൂര്‍ണമായും പിന്‍വലിക്കണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. ഡിജിപി ഉറപ്പുനല്‍കിയിട്ടും നിയന്ത്രണം നീക്കാന്‍ വൈകുകയാണ്. ബാരിക്കേഡ് ഉള്‍പ്പെടെ സ്ഥാപിച്ചിരിക്കുന്നത് തീര്‍ത്ഥാടകര്‍ക്ക് പ്രയാസമുണ്ടാക്കുന്നുവെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
വാവര് നടയിലും മഹാകാണിക്കയ്ക്ക് മുന്നിലും ബാരിക്കേഡുകള്‍ ഉള്ളതിനാല്‍ വിശ്വാസികള്‍ക്ക് അങ്ങോട്ടെത്തി കാണിക്ക അര്‍പ്പിക്കുന്നതിന് തടസ്സമുണ്ട്. അപ്പത്തിന്റെയും അരവണയുടെയും വിതരണം തടയുന്ന അവസ്ഥ ഉണ്ടാവരുത്. ബാരിക്കേഡുകള്‍ പൂര്‍ണമായും നീക്കംചെയ്യണമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
വനംവകുപ്പ് കഴിഞ്ഞദിവസം സന്നിധാനത്തെ കടകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. പാക്കറ്റിലെ ശീതളപാനീയങ്ങള്‍, പ്ലാസ്റ്റിക് കവറിലെ ബിസ്‌കറ്റുകള്‍ എന്നിവ വില്‍ക്കുന്നതിന് നിരോധനവും ഏര്‍പ്പെടുത്തി. ഇതില്‍ മാറ്റം വരുത്തണമെന്ന ആവശ്യവും ദേവസ്വം ബോര്‍ഡ് മുന്നോട്ടുവച്ചു. വ്യാപാരികള്‍ തന്നെ ഇത്തരം പ്ലാസ്റ്റിക്കുകള്‍ ശേഖരിച്ച് നല്‍കുന്ന രീതി ആരംഭിക്കാമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
ഡിസംബര്‍ ആറ് കഴിയാതെ നിയന്ത്രണങ്ങള്‍ നീക്കാനാവില്ലെന്ന് പോലിസ് മറുപ—ടിനല്‍കി. രമ്യമായ പരിഹാരമുണ്ടാക്കാമെന്ന് അവലോകനയോഗത്തില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയില്‍ മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടന കാലത്തെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ അവലോകനയോഗം ചേര്‍ന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss