|    Mar 24 Fri, 2017 11:54 am
FLASH NEWS

പോര്‍ട്ടോ, കെല്‍റ്റിക് ചാംപ്യന്‍സ് ലീഗിന്

Published : 25th August 2016 | Posted By: SMR

റോം/പാരിസ്: മുന്‍ ചാംപ്യന്‍മാരും പോര്‍ച്ചുഗീസ് ക്ലബ്ബുമായ എഫ്‌സി പോര്‍ട്ടോ, സ്‌കോട്ട്‌ല ന്‍ഡില്‍ നിന്നുള്ള കെല്‍റ്റിക്ക്, ഫ്രഞ്ച് ടീം മൊണാക്കോ എന്നി വര്‍ ഈ സീസണിലെ യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ഗ്രൂപ്പുഘട്ടത്തിലേക്ക് യോഗ്യത നേടി.
ല്യുഡോഗോറെറ്റ്‌സ് റസ്ഗ്രാഡ്, ലെഗിയ വാര്‍സോ എന്നിവരാണ് ടിക്കറ്റെടുത്ത മറ്റു ടീമു ക ള്‍. എന്നാല്‍ ഇറ്റലിയിലെ വമ്പന്‍ ടീമുകളിലൊന്നായ എഎസ് റോമയും സ്പാനിഷ് ടീം വിയ്യാറയലും പുറത്തായി.
പോര്‍ട്ടോ 3 – റോമ 0
(ആദ്യപാദം 1-1)
ഇറ്റലിയില്‍ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് പോര്‍ട്ടോ റോമയെ തരിപ്പണമാക്കിയത്.
ഒന്നാംപാദം 1-1നു സമനിലയില്‍ പിരിഞ്ഞതിനാല്‍ ഇരുടീമുകള്‍ക്കും മല്‍സരം നിര്‍ണായകമായിരുന്നു.
കളിക്കൊപ്പം കൈയാങ്കളി യും കണ്ട മല്‍സരത്തില്‍ റഫറിക്ക് ഏഴു തവണ കാര്‍ഡ് പുറത്തെടുക്കേണ്ടിവന്നു. റോമയുടെ ഡാനിയേല്‍ ഡി റോസ്സിയും (39ാം മിനിറ്റ്) എമേഴ്‌സന്‍ പാല്‍മെയ്‌റിയുമാണ് (50) നേരിട്ടു ചു വപ്പ് കാര്‍ഡ് കണ്ടു കളംവിട്ടത്.
ആദ്യപകുതിയുടെ എട്ടാം മിനിറ്റില്‍ ഫെലിപ്പെയിലൂടെയാണ് പോര്‍ട്ടോ മല്‍സരത്തില്‍ അക്കൗണ്ട് തുറന്നത്. 50ാം മിനിറ്റി ല്‍ റോമയുടെ അംഗസംഖ്യ ഒമ്പതായി ചുരുങ്ങിയതോടെ കടന്നാക്രമിച്ച പോര്‍ട്ടോ രണ്ടു ഗോളുകള്‍ കൂടി നേടി ജയം ആധികാരികമാക്കുകയായിരുന്നു. 73ാം മിനിറ്റില്‍ മിഗ്വെല്‍ ലയൂനും രണ്ടു മിനിറ്റിനകം ജീസസ് മാന്വല്‍ കൊറോണയും പോര്‍ട്ടോയ്ക്കു വേണ്ടി നിറയൊഴിച്ചു.
പോര്‍ട്ടോ ഇതു 21ാം തവണയാണ് ചാംപ്യന്‍സ് ലീഗിന്റെ ഗ്രൂപ്പുഘട്ടത്തില്‍ കളിക്കാനൊരുങ്ങുന്നത്. റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ എന്നിവര്‍ക്കൊപ്പം റെക്കോഡ് പങ്കിടുകയാണ് മുന്‍ ചാംപ്യന്‍മാര്‍.
മൊണാക്കോ 1 – വിയ്യാറയല്‍ 0
(ആദ്യപാദം 2-1)
ഒന്നാംപാദത്തില്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലിറങ്ങി യ മൊണാക്കോ രണ്ടാംപാദത്തി ലും വിയ്യാറയലിനെതിരേ വെന്നിക്കൊടി പാറിച്ചു. 1-0നാണ് മൊണാക്കോ വിയ്യാറയലിനെ മറികടന്നത്. ആദ്യപാദത്തില്‍ 2-1 ന് മൊണാക്കോ ജയിച്ചിരുന്നു.
മല്‍സരം ഗോള്‍രഹിത സമനിലയില്‍ കലാശിക്കുമെന്നിരിക്കെയാണ് രണ്ടാംപാദത്തില്‍ മൊണാക്കോ വിജയഗോള്‍ നിക്ഷേപിച്ചത്. ഇഞ്ചുറിടൈമില്‍ പെനല്‍റ്റിയിലൂടെ ഫാബീഞ്ഞോയാണ് മൊണാക്കോയുടെ വിജയഗോളിന് അവകാശിയായത്.
ഹാപോല്‍ ബീര്‍ ഷെവ 2 – കെല്‍റ്റിക്ക് 0
(ആദ്യപാദം 2-5)
ഇസ്രായേലി ക്ലബ്ബായ ഹാപോലിനോട് രണ്ടാപാദത്തില്‍ 2-0ന്റെ ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങിയെങ്കിലും ആദ്യപാദത്തില്‍ നേടിയ വന്‍ ജയം കെല്‍റ്റിക്കിനെ തുണയ്ക്കുകയായിരുന്നു.
ഹോംഗ്രൗണ്ടില്‍ നടന്ന ഒന്നാംപാദത്തില്‍ നേടിയ 5-2ന്റെ തകര്‍പ്പന്‍ ജയം കെല്‍റ്റിക്കിനെ രക്ഷിച്ചു. ഇരുപാദങ്ങളിലുമായി 5-4നാണ് കെല്‍റ്റിക്ക് കഷ്ടിച്ചു തടിതപ്പിയത്.
15ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ഹാപോല്‍ താരം മഹ്‌റന്‍ റാദി ഗോളാക്കിയിരുന്നെങ്കില്‍ മല്‍സരഫലം തന്നെ മാറിയേനെ. അപ്പോള്‍ ഇരുപാദങ്ങളിലുമായി സ്‌കോര്‍ 5-5 ആവുമായിരുന്നു.
ല്യുഡോഗോറെറ്റ്‌സ് റസ്ഗ്രാഡ് 2 –വിക്ടോറിയ പ്ലെസ്ന്‍ 2
(ആദ്യപാദം 2-0)
ചെക് റിപബ്ലിക് ചാംപ്യന്മാ രായ വിക്ടോറിയ പ്ലെസനെതിരേ ആദ്യപാദത്തിലെ ജയം ബള്‍ഗേറിയന്‍ ടീം ല്യുഡോഗോറെറ്റ്‌സിനെ മുന്നേറാന്‍ സഹായിച്ചു. രണ്ടാംപാദം 2-2നു പിരിഞ്ഞെങ്കിലും ആദ്യപാദത്തിലെ 2-0ന്റെ ജയത്തിന്റെ മികവില്‍ ല്യുഡോഗോറെറ്റ്‌സ് ചാംപ്യന്‍സ് ലീഗിന് യോഗ്യത കരസ്ഥമാക്കുകയായിരുന്നു.
ചെക് ജേതാക്കള്‍ക്കു പ്രതീക്ഷയേകി ഏഴാം മിനിറ്റില്‍ത്തന്നെ മൈക്കല്‍ ഡ്യുറിസ് ഗോള്‍ നേടിയിരുന്നു. 16ാം മിനിറ്റില്‍ വി ര്‍ജില്‍ മിസ്ഡാനിലൂടെ ല്യുഡോഗോറെറ്റ്‌സ് ഒപ്പമെത്തി.
64ാം മിനിറ്റില്‍ അലെസ് മാത്യുവിലൂടെ പ്ലെസന്‍ ലീഡ് തിരിച്ചുപിടിച്ചെങ്കിലും ഇഞ്ചുറിടൈമില്‍ ക്ലോഡിയു കെസേറുവിന്റെ ഗോള്‍ ല്യുഡോഗോറെറ്റ്‌സിനെ തോല്‍വിയില്‍ നിന്നു കരകയറ്റി.
ലെഗിയ 1 – ഡ്യുന്‍ഡാല്‍ക് 1
(ആദ്യ പാദം 2-0)
ഐറിഷ് ടീം ഡ്യുന്‍ഡാല്‍കിനെതിരേ പോളണ്ടില്‍ നിന്നുള്ള ലെഗിയ വാര്‍സോയെ മുന്നേറാന്‍ സഹായിച്ചത് ആദ്യപാദത്തിലെ ജയമാണ്. രണ്ടാംപാദം 1-1നു പിരിഞ്ഞപ്പോള്‍ ആദ്യപാദത്തില്‍ ലെഗിയ 2-0ന്റെ ജയം കൊയ്തിരുന്നു.

(Visited 35 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക