|    Jun 21 Thu, 2018 6:02 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

പോര്‍ച്ചുഗല്‍ മുന്‍ പ്രസിഡന്റ് അന്തരിച്ചു

Published : 9th January 2017 | Posted By: fsq

ലിസ്ബന്‍: പോര്‍ച്ചുഗല്‍ മുന്‍ പ്രസിഡന്റ് മരിയോ സോരെസ് (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നു ചികില്‍സയിലായിരുന്നു അദ്ദേഹം. വോട്ടെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ ജനാധിപത്യ സര്‍ക്കാരിന്റെ നേതാവായ സോരെസ് പോര്‍ച്ചുഗലിലെ ജനാധിപത്യത്തിന്റെ പിതാവായാണ് വിശേഷിപ്പിക്കപ്പെടുന്നത്. 48 വര്‍ഷം നീണ്ട സലാസാര്‍ റൂള്‍ എന്നറിയപ്പെട്ട വലതുപക്ഷ സ്വേച്ഛാധിപത്യ ഭരണം അവസാനിപ്പിച്ച കര്‍നേഷന്‍ റെവല്യൂഷനില്‍ മുഖ്യനേതൃത്വം വഹിച്ചത് ഇദ്ദേഹമായിരുന്നു. 1976ല്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ സോരെസ് 1976 മുതല്‍ 1978 വരെ പോര്‍ച്ചുഗലിന്റെ പ്രധാനമന്ത്രിയായി. 1983ല്‍ വീണ്ടും പ്രധാനമന്ത്രിയായ അദ്ദേഹം 1985വരെ പദവിയില്‍ തുടര്‍ന്നു. 1986ല്‍ പോര്‍ച്ചുഗലിന്റെ 17ാമത്തെ പ്രസിഡന്റായി അധികാരമേറ്റ സോരെസ് 1996 മാര്‍ച്ച് ഒമ്പതിന് സ്ഥാനമൊഴിഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss