|    Jul 28 Fri, 2017 6:21 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

പോര്‍ച്ചുഗലെന്നാല്‍ താന്‍ മാത്രമല്ലെന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ

Published : 8th July 2016 | Posted By: SMR

ലിയോണ്‍: പോര്‍ച്ചുഗീസ് ദേശീയ ടീമെന്നാല്‍ താന്‍ മാത്രമല്ലെന്ന് സൂപ്പര്‍ താരവും ക്യാപ്റ്റനുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ പറഞ്ഞു. വെയ്ല്‍സിനെതിരായ സെമിയിലെ ഉജ്ജ്വല പ്രകടനത്തിന് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ഗോള്‍ നേടിയ ക്രിസ്റ്റി രണ്ടാം ഗോളിനു വഴിയൊരുക്കുകയും ചെയ്തിരുന്നു. ടൂര്‍ണമെന്റില്‍ നിശ്ചിത 90 മിനിറ്റില്‍ പോര്‍ച്ചുഗല്‍ നേടിയ ആദ്യ ജയം കൂടിയായിരുന്നു സെമിയിലേത്.
”ഫുട്‌ബോളില്‍ അസാധ്യമായി ഒന്നുമില്ലെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. വ്യക്തിപരമായി പറയുകയാണെങ്കില്‍ ടീമിന്റെ പ്രകടനത്തില്‍ ഞാന്‍ സംതൃപ്തനാ ണ്. കഴിഞ്ഞ ചാംപ്യന്‍സ് ലീഗില്‍ റയലിനൊപ്പം കിരീടം നേടിയ ശേഷം യൂറോ കിരീടമെന്നത് എന്റെ ലക്ഷ്യമായിരു ന്നു. യൂറോയില്‍ ഏറെ മുന്നേറാനാവുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിച്ചിരുന്നു”- ക്രിസ്റ്റിയാനോ മനസ്സ്തുറന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക