|    Jan 23 Mon, 2017 10:28 pm

പോര്‍ച്ചുഗലിന് സ്വിസ് ഷോക്ക്; ഫ്രാന്‍സിനും ഹോളണ്ടിനും സമനില

Published : 8th September 2016 | Posted By: SMR

ബാസെല്‍/സ്‌റ്റോക്ക്‌ഹോം: ലോകകപ്പ് ഫുട്‌ബോള്‍ യൂറോപ്യന്‍ യോഗ്യതാ മല്‍സരങ്ങളി ല്‍ വമ്പന്‍ ടീമുകള്‍ക്ക് അടിതെറ്റി. നിലവിലെ യൂറോ കപ്പ് ചാംപ്യന്‍മാരായ പോര്‍ച്ചുഗലിനെ സ്വിറ്റ്‌സര്‍ലന്‍ഡ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് അട്ടിമറിച്ചപ്പോള്‍ ഫ്രാന്‍സ്, ഹോളണ്ട് എന്നിവര്‍ സമനില കൊണ്ടു തൃപ്തിപ്പെട്ടു. മൂന്നു ടീമുകളുടെയും ആദ്യ യോഗ്യതാ മല്‍സരം കൂടിയായിരുന്നു ഇത്.
ഗ്രൂപ്പ് ബിയില്‍ സ്വന്തം തട്ടകത്തിലാണ് സ്വിസ് ടീം പറങ്കികളുടെ കഥകഴിച്ചത്. കാല്‍മുട്ടിലെ പരിക്കു ഭേദമാവാത്തതിനാ ല്‍ ക്യാപ്റ്റനും സൂപ്പര്‍ താരവു മായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാതെയാണ് പോര്‍ച്ചുഗ ല്‍ ഈ മല്‍സരത്തിലും കളിച്ച ത്. യൂറോ ഫൈനലിനിടെ പരിക്കേറ്റ ശേഷം ക്രിസ്റ്റി ദേശീയ ടീമിനായി കളത്തിലിറങ്ങിയിട്ടില്ല.
കളി തുടങ്ങി അര മണിക്കൂര്‍ ആയപ്പോഴേക്കും രണ്ടു ഗോള്‍ പോര്‍ച്ചുഗീസ് വലയിലെത്തിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് വിജയമുറപ്പിച്ചിരുന്നു. ബ്രീല്‍ എംബോളോ (23ാം മിനിറ്റ്), അദ്മിര്‍ മഹ്മദി (30) എന്നിവരാണ് സ്വിസ് സ്‌കോറര്‍മാര്‍. ഗ്രൂപ്പ് ബിയിലെ മറ്റു മല്‍സരങ്ങളില്‍ ലാത്വിയ 1-0ന് അന്‍ഡോറയെ തോല്‍പ്പിച്ചു. ഹംഗറി-ഫറോ ഐലന്‍ഡ്‌സ് മല്‍സരം ഗോള്‍രഹിതമായി പിരിഞ്ഞു.
ഗ്രൂപ്പ് എയില്‍ കരുത്തരായ ഫ്രാന്‍സിനെ ബെലാറസ് ഗോളടിപ്പിക്കാതെ പിടിച്ചുകെട്ടുകയായിരുന്നു. ഇതേ ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ സ്വീഡനുമായാണ് ഹോളണ്ട് 1-1ന്റെ സമനില വഴങ്ങിയത്. മറ്റൊരു കളിയില്‍ ബള്‍ഗേറിയ 4-3ന് ലക്‌സംബര്‍ഗിനെ കീഴടക്കി.
അമേരിക്കയ്ക്ക് ജയം
ലോകകപ്പ് ഫുട്‌ബോള്‍ കോ ണ്‍കകാഫ് മേഖല യോഗ്യതാ മ ല്‍സരത്തില്‍ അമേരിക്ക 4-0ന് ട്രിനിഡാഡ് ആന്റ് ടൊബാഗോയെ തകര്‍ത്തു. മറ്റൊരു കളിയി ല്‍ മെക്‌സിക്കോയെ ഹോണ്ടുറസ് ഗോള്‍രഹിതമായി തളച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക