|    May 27 Sat, 2017 1:42 pm
FLASH NEWS

പോരായ്മ നികത്തി ട്വിറ്റര്‍;ഇനി കൂടുതല്‍ വാക്കുകള്‍ ഉപയോഗിക്കാം

Published : 20th September 2016 | Posted By: mi.ptk

twitter

കുറഞ്ഞവാക്കുകള്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ എന്നതായിരുന്നു ട്വിറ്ററിന്റെ ഏറ്റവും വലിയ പോരായ്മയായി ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ ഈ പോരായ്മയ്ക്ക് ഒരു പരിഹാരം കണ്ടിരിക്കുകയാണ് അധികൃതര്‍. ചിത്രങ്ങള്‍, ജിഫ് ഇമേജുകള്‍, വീഡിയോകള്‍, ഓണ്‍ലൈന്‍ പോളുകള്‍, ക്വാട്ട് ട്വീറ്റുകള്‍ തുടങ്ങിയവയെല്ലാം ഇതുവരെ അക്ഷരങ്ങളുടെ ഗണത്തിലാണ് ട്വിറ്റര്‍ പെടുത്തിയിരുന്നത്. അതിനാല്‍ കൂടുതല്‍ വാക്കുകള്‍ ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍, ഇവയെല്ലാം അക്ഷരങ്ങളുടെ പരിധിയില്‍നിന്ന് ട്വിറ്റര്‍ ഒഴിവാക്കിയതിനാല്‍ ഇനി 16 ശതമാനത്തോളം കൂടുതല്‍ അക്ഷരങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും. പക്ഷേ, ഒരു ട്വീറ്റില്‍ ഉള്‍പ്പെടുത്താവുന്ന പരമാവധി അക്ഷരങ്ങള്‍ പഴയതുപോലെ 140 തന്നെയായിരിക്കും. പുതിയ സംവിധാനം വരുന്നതിലൂടെ പത്തോ ഇരുപതോ അക്ഷരങ്ങള്‍ കൂടി അധികം ഉപയോഗിക്കാം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day