|    Jan 20 Fri, 2017 11:57 pm
FLASH NEWS

പോരാട്ടം കോണ്‍ഗ്രസ്സും മുസ്‌ലിം ലീഗും തമ്മില്‍; വിധിയെഴുത്ത് ചരിത്രമാവും

Published : 5th November 2015 | Posted By: SMR

വാഴക്കാട്: 30 വര്‍ഷമായി തുടര്‍ന്നുവന്ന യുഡിഎഫ് സംവിധാനം തകര്‍ത്തെറിഞ്ഞ് കോണ്‍ഗ്രസ്സും മുസ്‌ലിംലീഗും നേര്‍ക്കുനേര്‍ പോരാടുന്ന വാഴക്കാട് ഗ്രാമപ്പഞ്ചായത്തില്‍ ഇത്തവണവിധിയെഴുത്ത് ചരിത്രമാവും. 19 വാര്‍ഡിലും സ്വന്തം സ്ഥാനാര്‍ഥിയെ കോണി ചിഹ്നത്തില്‍ നിര്‍ത്തി മല്‍സരിക്കുന്ന മുസ്‌ലിംലീഗോ വികസന മുന്നണിയുടെ ഭാഗമായി ടേബിള്‍ ഫാന്‍ ചിഹ്നത്തില്‍ മല്‍സരിക്കുന്ന കോണ്‍ഗ്രസ്സോ ആരാണ് വിജയിക്കുകയെന്ന ആകാംക്ഷയിലാണ് വോട്ടര്‍മാര്‍. സിപിഎമ്മും കോണ്‍ഗ്രസ്സും വികസന മുന്നണിയെന്ന ബാനറില്‍ മല്‍സരിക്കുന്നതിനാല്‍ ഇരു പാര്‍ട്ടികളും പഞ്ചായത്തില്‍ ഒരിടത്തും സ്വന്തം പാര്‍ട്ടി ചിഹ്നത്തിലല്ല മല്‍സരിക്കുന്നത്. ധാരണ പ്രകാരം വികസനമുന്നണിയുടെ 10 സീറ്റും സിപിഎമ്മിനാണ്. എട്ടു സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും ഒരു സീറ്റില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമാണ് മല്‍സരിക്കുന്നത്. 14ാം വാര്‍ഡില്‍ സിപിഎം പിന്തുണയില്ലാതെ മല്‍സരിക്കുന്ന സിപിഐ നേതാവ് ഒ കെ അയ്യപ്പന്‍ കോണ്‍ഗ്രസ് ബന്ധം ഇഷ്ടപ്പെടാത്ത സിപിഎമ്മുകാരും തനിക്ക് വോട്ട് ചെയ്യുമെന്ന പ്രതീക്ഷയിലാണ്.
കടുത്ത പോരാട്ടം നടക്കുന്ന മറ്റൊരു വാര്‍ഡായ 15ല്‍ വികസനമുന്നണിയുടെ സിപിഎം സ്ഥാനാര്‍ഥിയും മുസ്‌ലിംലീഗും മല്‍സരിക്കുന്നത് വാര്‍ഡില്‍ വിജയപ്രതീക്ഷയുള്ള ബിജെപിക്ക് പഞ്ചായത്തില്‍ ആദ്യമായി അക്കൗണ്ട് തുറക്കാന്‍ അവസരമൊരുക്കും.
ഏഴാം വാര്‍ഡില്‍ എസ്ഡിപിഐ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പി നവാസ് മല്‍സരിക്കുന്നുണ്ട്. മണല്‍ത്തൊഴിലാളികള്‍ കൂടുതലുള്ള അഞ്ചാം വാര്‍ഡില്‍ വിധി തേടുന്ന പി പി റഹീന അവര്‍ക്കു വേണ്ടി പാര്‍ട്ടി നടത്തിയ ഇടപെടലുകള്‍ വോട്ടായി മാറുമെന്നു പ്രതീക്ഷിക്കുന്നു. ഇതടക്കം അഞ്ചു സീറ്റിലാണ് എസ്ഡിപിഐ മല്‍സരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 61 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക