|    Nov 17 Sat, 2018 4:17 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

പോപ്പിന്റെ ഉപദേഷ്ടാവിനെതിരേ ലൈംഗിക പീഡനക്കേസ്‌

Published : 30th June 2017 | Posted By: fsq

 

മെല്‍ബണ്‍: ആസ്‌ത്രേലിയയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെതിരേ പീഡനക്കേസ്. പ്രായപൂര്‍ത്തിയാവാത്തവരെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് ആസ്‌ത്രേലിയന്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കര്‍ദിനാളിനെതിരേ പീഡന ആരോപണങ്ങള്‍ ഉന്നയിച്ച് നിരവധി പരാതികള്‍ ലഭിച്ചതായി കേസ് രജിസ്റ്റര്‍ ചെയ്ത വിക്ടോറിയ സ്‌റ്റേറ്റ് പോലിസ് അറിയിച്ചു.വത്തിക്കാന്‍ ഖജാന്‍ജിയായ പെല്‍ ആസ്‌ത്രേലിയയിലെ ഏറ്റവും മുതിര്‍ന്ന കത്തോലിക്കാ പുരോഹിതനാണ്. കത്തോലിക്കാ സഭയുടെ മൂന്നാമത്തെ ഉന്നത അംഗമെന്ന നിലയിലാണ് പെല്‍ അറിയപ്പെടുന്നത്. ജൂലൈ 18ന് മെല്‍ബണ്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ പെല്‍ ഹാജരാവണമെന്ന് നിര്‍ദേശിച്ച് സമന്‍സ് അയച്ചിട്ടുണ്ട്. കര്‍ദിനാളിന് പ്രത്യേക പരിഗണന നല്‍കില്ലെന്ന് പോലിസ് പറഞ്ഞു. അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ കര്‍ദിനാള്‍ ജോര്‍ജ് പെല്‍ നിഷേധിച്ചതായും ആസ്‌ത്രേലിയയിലെത്തി നിരപരാധിത്തം തെളിയിക്കുമെന്നും സിഡ്‌നി കത്തോലിക്കാ അതിരൂപത വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇതിനായി കര്‍ദിനാല്‍ അവധിയില്‍ പോയതായും കത്തോലിക്കാ സഭ വ്യക്തമാക്കി.70കാരനായ ജോര്‍ജ് പെല്ലിനെതിരേ ഇതിനു മുമ്പും ലൈംഗിക പീഡന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.  പൗരോഹിത്യം സ്വീകരിക്കുന്നതിന് മുമ്പുതന്നെ ഇയാള്‍ പ്രായപൂര്‍ത്തിയാവാത്തവരെ പീഡിപ്പിച്ചിരുന്നതായും ആരോപണങ്ങളില്‍ പറയുന്നു. ആസ്‌ത്രേലിയയിലെ കത്തോലിക്കാ പുരോഹിതരില്‍ ഏഴു ശതമാനം പേര്‍ക്കെതിരേ ലൈംഗിക പീഡനാരോപണമുള്ളതായി ഈ വര്‍ഷം ഫെബ്രുവരിയില്‍ റിപോര്‍ട്ട് പുറത്തുവന്നിരുന്നു. അതീവ ഗുരുതരമായ ആരോപണങ്ങളാണ് കര്‍ദിനാളിനെതിരേ നിലനില്‍ക്കുന്നതെന്ന് ആസ്‌ത്രേലിയന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പെല്ലിനെതിരായ കേസ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലൈംഗികാതിക്രമങ്ങള്‍ക്കെതിരേ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുമെന്ന പ്രഖ്യാപിത നിലപാടില്‍ മാര്‍പാപ്പ പരാജയപ്പെട്ടിരിക്കുകയാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ പെല്ലിനോട് പോപ്പ് എന്ത് നിലപാടെടുക്കുമെന്നത് പ്രസക്തമാണ്. നേരത്തേ സിഡ്‌നി, മെല്‍ബണ്‍ ആര്‍ച്ച് ബിഷപ്പുമാര്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ സബ പരാജയപ്പെട്ടതായി ആരോപണമുണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss