|    Dec 18 Tue, 2018 10:12 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

പോപ്പിനെതിരായ തെളിവുകള്‍ രേഖപ്പെടുത്തിയത് മാധ്യമപ്രവര്‍ത്തകന്‍

Published : 29th August 2018 | Posted By: kasim kzm

റോം: ബാലപീഡകരെ സംരക്ഷിക്കുന്നതിന്റെ പേരില്‍ പോപ്പ് ഫ്രാന്‍സിസ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട മുന്‍ ബിഷപ് തെളിവുകള്‍ ഹാജരാക്കാന്‍ സഹായമാവശ്യപ്പെട്ടത് തന്നോടെന്ന വെളിപ്പെടുത്തലുമായി ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകന്‍ മാര്‍ക്കോ ടൊസാട്ടി.
മുന്‍ ആര്‍ച്ച് ബിഷപ്പും അമേരിക്കയിലെ വത്തിക്കാന്‍ അംബാസഡറുമായിരുന്ന വിഗാനോ ആണ് മാര്‍പ്പാപ്പയുടെ രാജി ആവശ്യപ്പെട്ട് തന്നോട് പ്രമാണം തയ്യാറാക്കാന്‍ പറഞ്ഞത്. വാഷിങ്ടണ്‍ അതിരൂപത ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ തിയോഡോര്‍ മക് കാരികിനെതിരേ 2013ല്‍ ലൈംഗിക പീഡന ആരോപണം ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ വിവരം താന്‍ മാര്‍പ്പാപ്പയെ അറിയിച്ചെന്നും അദ്ദേഹം നടപടികളൊന്നും സ്വീകരിച്ചില്ല എന്നുമാണ് വിഗാനോ ആരോപിച്ചത്. ബിഷപ്പിന്റെ ആരോപണത്തോട് മാര്‍പ്പാപ്പപ്രതികരിച്ചിട്ടില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss