|    Mar 23 Thu, 2017 10:00 pm
FLASH NEWS

പോപുലര്‍ ഫ്രണ്ട് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Published : 27th July 2016 | Posted By: sdq

കോഴിക്കോട്: പഠനത്തില്‍ മിടുക്കരായ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പോപുലര്‍ ഫ്രണ്ട് നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് 2016-17 വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. ഹയര്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളാണ് അപേക്ഷിക്കേണ്ടത്. പ്രഫഷനല്‍ കോഴ്‌സുകള്‍ക്ക് മുന്‍ഗണന നല്‍കും. യോഗ്യതയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലാണ് അര്‍ഹരെ തിരഞ്ഞെടുക്കുക. പഠനം കഴിഞ്ഞ് രണ്ടുവര്‍ഷത്തിനു ശേഷമോ ജോലി ലഭിക്കുന്ന മുറയ്‌ക്കോ ഗഡുക്കളായി തിരിച്ചടയ്ക്കുന്ന രീതിയിലുള്ള ലോണ്‍ സ്‌കോളര്‍ഷിപ്പാണ് നല്‍കുക.
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ www.popularfrontindia.org എന്ന വെബ്‌സൈറ്റില്‍ അപേക്ഷാഫോറം ലഭിക്കും. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. നിലവില്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ അപേക്ഷാ ഫോറത്തിന് മുകളില്‍ കാണിച്ചിരിക്കുന്ന ‘റിന്യുവല്‍’ എന്ന ഓപ്ഷനിലും പുതുതായി അപേക്ഷിക്കുന്നവര്‍ ‘ഫ്രഷ്’ എന്ന ഓപ്ഷനിലുമാണ് അപേക്ഷിക്കേണ്ടത്. അവസാന തിയ്യതി ആഗസ്ത് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 09946753643.

(Visited 411 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക