|    Apr 20 Fri, 2018 6:33 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പോപുലര്‍ ഫ്രണ്ട് സ്വാതന്ത്ര്യദിന സംഗമം

Published : 17th August 2016 | Posted By: SMR

തൃശൂര്‍: ജനതയുടെ ജാഗ്രതയിലാണ് സ്വാതന്ത്ര്യത്തിന്റെ സാക്ഷാത്കാരം, സ്വാതന്ത്ര്യത്തിന്റെ കാവലാളാവുക’എന്ന സന്ദേശമുയര്‍ത്തി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിന സംഗമം നടത്തി.
സ്വാതന്ത്ര്യദിനത്തില്‍ വൈകീട്ട് 4.30ന് തൃശൂര്‍ ചങ്ങമ്പുഴ ഹാളില്‍ നടന്ന പരിപാടി പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എച്ച് നാസര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഖജാഞ്ചി പി പി ബഷീര്‍ അധ്യക്ഷത വഹിച്ചു.
സാംസ്‌കാരിക പ്രവര്‍ത്തകരായ ഡോ. പി കെ സുകുമാരന്‍, വിനോദ് ചന്ദ്രന്‍, സാമൂഹിക പ്രവര്‍ത്തകന്‍ നജ്മല്‍ ബാബു, കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റാഷിദ്, പോപുലര്‍ ഫ്രണ്ട് സംസ്ഥാനസമിതി അംഗം പി കെ അബ്ദു ല്‍ ലത്തീഫ്, ജില്ലാ പ്രസിഡന്റ് വി എസ് അബൂബക്കര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss