|    May 23 Tue, 2017 6:21 pm
FLASH NEWS

പോപുലര്‍ ഫ്രണ്ട് വിവിധ പദ്ധതികളുടെ സമര്‍പണം നടത്തി

Published : 18th October 2016 | Posted By: Abbasali tf

ആലുവ: പോപുലര്‍ ഫ്രണ്ട് സാമൂഹിക വികസനവിഭാഗം അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഭാഗമായി കീഴ്മാട് ഏരിയ കമ്മിറ്റി വിവിധ പദ്ധതികളുടെ സമര്‍പണം നടത്തി. ഇതിന്റെ ഭാഗമായി 11 വര്‍ഷമായി ടാര്‍പായയുടെ കീഴില്‍ കഴിഞ്ഞിരുന്ന സുഭദ്ര മലയംകാടിന് വീട് നിര്‍മിച്ചുനല്‍കുകയും നിര്‍ധനരായ അഞ്ചു കുടുംബങ്ങള്‍ക്ക് കക്കൂസ്, വീട് മെയിന്റനന്‍സ് എന്നീ നിര്‍മാണപ്രവര്‍ത്തനങ്ങളും നടത്തി. കുട്ടമശ്ശേരി വായനശാലയില്‍ നടന്ന സമര്‍പണ ഉദ്ഘാടനം പോപുലര്‍ ഫ്രണ്ട് മുന്‍ ജില്ലാ പ്രസിഡന്റ് ജമാല്‍ മുഹമ്മദ് നിര്‍വഹിച്ചു. ആലുവ ഈസ്റ്റ് ഡിവിഷന്‍ പ്രസിഡന്റ് ലത്തീഫ് കോമ്പാറ അധ്യക്ഷതവഹിച്ചു. കീഴ്മാട് ഏരിയ പ്രസിഡന്റ് മജീദ് ചാലക്കല്‍, കീഴ്മാട് പഞ്ചായത്ത് 11ാം വാര്‍ഡ് മെംബര്‍ കെ എ അബു, എസ്ഡിപിഐ ജി ല്ലാ സമിതിയംഗം റഷീദ് എടയപ്പുറം, സലാം, കീഴ്മാട് ഏരിയ സെക്രട്ടറി റഫീഖ് മല്ലപ്പിള്ളി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day