|    Dec 13 Thu, 2018 6:30 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

പോപുലര്‍ ഫ്രണ്ട് വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ് വിതരണം ചെയ്തു

Published : 3rd December 2018 | Posted By: kasim kzm

കണ്ണൂര്‍: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ 2018-19 അധ്യയന വര്‍ഷത്തേക്ക് നല്‍കുന്ന സ്‌കോളര്‍ഷിപിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം കണ്ണൂര്‍ ടൗണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. മൂല്യാധിഷ്ഠിത വ്യക്തികളെയും സമൂഹത്തെയും രാജ്യം തേടിക്കൊണ്ടിരിക്കുകയാണെന്നും ഭരണഘടനയും നീതിസംവിധാനവും സാമൂഹിക ജീവിതവും കടുത്ത വെല്ലുവിളി നേരിടുകയാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ അതിന്റെ അന്തസ്സത്തയില്‍ തിരിച്ചുപിടിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ പ്രതീക്ഷ പുതുതലമുറയിലാണ്. മൂല്യങ്ങള്‍ക്കു മേല്‍ വളരുന്ന ജനതയുടെ സൃഷ്ടിപ്പിനായി ഉത്തരവാദിത്തബോധമുള്ള പൗരന്മാര്‍ മുന്നോട്ടുവരണം. സ്‌കോളര്‍ഷിപ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ പരിപാടികള്‍ക്ക് പോപുലര്‍ ഫ്രണ്ട് ഊന്നല്‍ നല്‍കുന്നത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോ. അനസ് നിലമ്പൂര്‍, ഫവാസ് ചെമ്മല എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം ഇ സുല്‍ഫി അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വി കെ നൗഫല്‍, കണ്ണൂര്‍ ഡിവിഷന്‍ സെക്രട്ടറി കെ ജാസിര്‍, എന്‍ഡബ്ല്യൂഎഫ് ജില്ലാ പ്രസിഡന്റ് എസ് വി ഷമീന, കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പി എം അമീന്‍ സംസാരിച്ചു.
പഠനത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതുമായ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, വടകര മേഖലകളിലെ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തത്. മറ്റു ജില്ലകളിലെ തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് ഈ മാസം തന്നെ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യും.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss