|    Oct 21 Sun, 2018 5:43 am
FLASH NEWS

പോപുലര്‍ ഫ്രണ്ട് വാഹന പ്രചാരണ ജാഥ പത്തനംതിട്ടയില്‍ പര്യടനം നടത്തി

Published : 27th September 2017 | Posted By: fsq

 

പത്തനംതിട്ട: ‘ഞങ്ങള്‍ക്കും പറയാനുണ്ട’്’പ്രമേയത്തില്‍ ഒക്ടോബര്‍ ഏഴിന് തിരുവനന്തപുരത്ത് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്ന മഹാസമ്മേളനത്തിന് മുന്നോടിയായി ജില്ലയില്‍ ഡിവിഷന്‍ തലങ്ങളില്‍ നടത്തുന്ന വാഹന പ്രചാരണ ജാഥ പത്തനംതിട്ടയില്‍ പര്യടനം നടത്തി. പോപുലര്‍ ഫ്രണ്ട്്് ഓഫ്് ഇന്ത്യ പത്തനംതിട്ട ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ജാഥ കാട്ടൂര്് നിന്ന് ആരംഭിച്ച്് കണമുക്ക്,നാരങ്ങാനം,പാറല്‍,അഞ്ചക്കാല,ചിറ്റൂര്‍,പ്രസ്‌ക്ലബ്ബ്,പുതിയ ബസ്റ്റാന്‍ഡ്,വലഞ്ചുഴി,കണ്ണങ്കര,ആനപ്പാറ,കുലശേഖരപതി ചുറ്റി സെന്‍ട്രല്‍ ജങ്്ഷനില്‍ സമാപിച്ചു. സമാപന സമ്മേളനം കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് മുഹമ്മദ് റാഷിദ് ഉദ്ഘാടനം ചെയ്തു. ജാഥയില്‍ ഡിവിഷന്‍ പ്രസിഡന്റ് എം കെ മുഹമ്മദാലി മൗലവി, ബഷീര്‍ കോന്നി, ഫാസില്‍ കോളാമല, സാദിഖ് അഹമ്മദ്, പത്തനംതിട്ട ഏരിയാ സെക്രട്ടറി നജീബ് ഒ എച്ച്്് സംസാരിച്ചു. പ്രചാരണത്തിന്റെ ഭാഗമായി അതിജീവനാ കലാസംഘം അവതരിപ്പിക്കുന്ന ഞങ്ങള്‍ക്കും പറയാനുണ്ട്’എന്ന തെരുവുനാടകവും സംഘടിപ്പിച്ചിരുന്നു. ജാഥ ഇന്ന്്് റാന്നി ഡിവിഷനിലെ ചിറ്റാറില്‍ നിന്ന് ആരംഭിച്ച് നാളെ ചുങ്കപ്പാറയില്‍ സമാപിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss