|    Oct 23 Mon, 2017 2:49 am

പോപുലര്‍ ഫ്രണ്ട് വാഹന പ്രചാരണ ജാഥ ഇന്ന്

Published : 1st October 2017 | Posted By: fsq

 

ആലപ്പുഴ: ഞങ്ങള്‍ക്കും പറയാനുണ്ട് എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഒക്ടോബര്‍ ഏഴിന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തിന്റെ പ്രചാരണാര്‍ഥം ജില്ലാ കമ്മിറ്റി നടത്തുന്ന വാഹനപ്രചാരണജാഥ ഇന്നു രാവിലെ ഒമ്പതിന് ആലപ്പുഴ സക്കറിയാ ബസാറില്‍ നിന്നാരംഭിക്കും. പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ എം സാലിം അധ്യക്ഷതവഹിക്കും. ജില്ലാ പ്രസിഡന്റ് നവാസ് നൈന ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി  ബി എ ഇബ്രാഹീം മൗലവി സംസാരിക്കും.  ജാഥ ഒക്ടോബര്‍ നാലിന് ചാരുംമൂട്ടില്‍ സമാപിക്കും. ഇന്ന് ആലപ്പുഴ ഡിവിഷനില്‍ സക്കറിയാ ബസാറില്‍ നിന്നാരംഭിക്കുന്ന ജാഥ പുലയന്‍വഴി, മക്കിടുഷാ, ബസ്‌സ്റ്റാന്റ്, കൈചൂണ്ടിമുക്ക്, പള്ളിമുക്ക്, അമ്പനാകുളങ്ങര, കലവൂര്‍, മുഹമ്മ, പൊന്നാട്,  അമ്പലക്കടവ് വഴി മണ്ണഞ്ചേരിയില്‍ സമാപിക്കും. സമാപനസമ്മേളനത്തില്‍ ആലപ്പുഴ ഡിവിഷന്‍ പ്രസിഡന്റ് എ നസീര്‍ അധ്യക്ഷതവഹിക്കും.റിയാസ് കൊല്ലം മുഖ്യപ്രഭാഷണം നടത്തും. ജാഥയിലുടനീളം അതിജീവന കലാസംഘം അവതരിപ്പിക്കുന്ന തെരുവ് നാടകം ഉണ്ടായിരിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക