|    Oct 19 Fri, 2018 12:10 pm
FLASH NEWS

പോപുലര്‍ ഫ്രണ്ട് വാഹനജാഥ ഇന്ന് സമാപിക്കും

Published : 28th September 2017 | Posted By: fsq

 

കല്‍പ്പറ്റ: ‘ഞങ്ങള്‍ക്കും പറയാനുണ്ട്’ എന്ന പ്രമേയത്തില്‍ ഒക്ടോബര്‍ ഏഴിന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പോപുലര്‍ ഫ്രണ്ട് മഹാസമ്മേളനത്തിന്റെ പ്രചാരണാര്‍ഥം ജില്ലാ കമ്മിറ്റി നടത്തുന്ന വാഹനജാഥ ഇന്നു സമാപിക്കും. ഇന്നലെ രാവിലെ ഒമ്പതിന് അഞ്ചാംമൈലില്‍ ആരംഭിച്ച ജാഥ ആറാംമൈല്‍, കൂളിവയല്‍, പനമരം, കമ്പളക്കാട്, കണിയാമ്പറ്റ, വെണ്ണിയോട്, പിണങ്ങോട്, മേപ്പാടി, പൊഴുതന എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം അമ്പലവയലില്‍ സമാപിച്ചു. നാലാം ദിനമായ ഇന്ന് ചുള്ളിയോട് ആരംംഭിച്ച് മുട്ടിലില്‍ സമാപിക്കും. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ യോഗങ്ങളില്‍ ജില്ലാ സെക്രട്ടറി സഹീര്‍ അബ്ബാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ എം മുഹമ്മദ് ആസിഫ്, എസ് മുനീര്‍, ശിഹാബ് സഅദി, ഫസലുറഹ്മാന്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss