|    Jan 22 Sun, 2017 1:36 pm
FLASH NEWS

പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ച് നാളെ ചുങ്കപ്പാറയില്‍

Published : 16th February 2016 | Posted By: SMR

പത്തനംതിട്ട: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂനിറ്റി മാര്‍ച്ചും ബഹുജനറാലിയും പൊതുസമ്മേളനവും നാളെ ചുങ്കപ്പാറയില്‍ നടത്തുമെന്ന് സ്വാഗത സംഘം കണ്‍വീനര്‍ റിജാസ് അറിയിച്ചു.
ഇന്ത്യയിലെ പാര്‍ശ്വല്‍കൃത പിന്നാക്ക ജനവിഭാഗങ്ങളുടെ ശാക്തീകരണപ്രസ്ഥാനമായ പോപുലര്‍ഫ്രണ്ടിന്റെ സ്ഥാപകദിനമായ ഫെബ്രുവരി 17 പോപുലര്‍ഫ്രണ്ട് ഡേ ആയി ആചരിക്കുന്നതിന്റെ ഭാഗമായാണ് യൂനിറ്റി മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. വൈകീട്ട് നാലിന് കോട്ടാങ്ങള്‍ ജങ്ഷനില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ചും ബഹുജന റാലിയും ചുങ്കപ്പാറയില്‍ സമാപിക്കും.
തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം പോപുലര്‍ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ബി നൗഷാദ് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സമിതി അംഗം സലീം കരമന മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് ഷഫീഖ് ചുങ്കപ്പാറ അധ്യക്ഷത വഹിക്കും.
എസ്ഡിപിഐ സംസ്ഥാന സമിതി അംഗം അജ്മല്‍ ഇസ്മായില്‍, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. റജി തോമസ്, കോട്ടാങ്ങല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആലീസ് പീറ്റര്‍, വൈസ് പ്രസിഡന്റ് ജോബിച്ചന്‍ തോമസ്, ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം അബു ഉബൈദ്, നാഷനല്‍ വിമന്‍സ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഡോ. ഫൈസീന തക്ബീര്‍, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് ഷാന്‍ തുടങ്ങി സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 129 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക