
പേരാമ്പ്രയില്‍ സംഘടിപ്പിച്ച പൊതു സമ്മേളനത്തിന് മുന്നോടിയായി നടന്ന ബഹുജന റാലി

പെരിന്തല്‍മണ്ണയില്‍ നടന്ന മലപ്പുറം ഈസ്റ്റ് ജില്ലയുടെ യൂണിറ്റിമാര്ച്ച്
തിരുവനന്തപുരം: ആര്‍എസ്എസുകാരും ബിജെപിക്കാരും രാജ്യം കൊള്ളയടിക്കുന്ന കൊള്ളക്കാരായ തഗ്ഗുകളാണെന്ന് പോപുലര്‍ഫ്രണ്ട് ചെയര്മാന് ഇ അബൂബക്കര്‍. പോപുലര്‍ഫ്രണ്ട് ദിനാചരണത്തിന്റെ ഭാഗമായി കാവലാളാവുക നീതിയുടെ, സ്വതന്ത്ര്യത്തിന്റെ, സുരക്ഷയുടെ എന്ന മുദ്രവാക്യമായി പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പൂന്തുറയില്‍ സംഘടിപ്പിച്ച യൂനിറ്റി മാര്‍ച്ചും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോദി ഭരണത്തില്‍ പൗരന് അവന് സാമ്പാദിക്കുന്നതും ചിലവഴിക്കുന്നതും വരെ കുറ്റകരമായി മാറി. മോഡിയുടെ ഭരണത്തിന് കീഴില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ദുരിതം ഇരട്ടിച്ചു. ഇസ്ലാം എങ്ങനെയാകണമെന്നുവരെ മോഡി തീരുമാനിക്കുകയാണ്. സലഫി, സൂഫി ഗ്രൂപ്പ് തിരിച്ച് മോദിയുടെ വീക്ഷണത്തിലെ നല്ല ഇസ്ലാമിനെ അവതരിപ്പിക്കുന്നു. സംഘപരിവാറിന്റെ ഇത്തരം കുതന്ത്രങ്ങള്‍ സമുദായം തിരിച്ചറിയണം. ശരീഅത്ത് മുത്തലാഖ് വിഷയത്തില്‍ അനാവശ്യവിവാദങ്ങളുണ്ടാക്കി ഹിന്ദു-മുസ്ലിം ചേരിതിരിവ് സൃഷ്ടിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ഭാര്യയെ ഒഴിവാക്കുമ്പോള്‍ ഒരു തലാഖുപോലും ചൊല്ലാത്തവരാണ് മുസ്ലിംകളുടെ മുത്തലാഖിനെക്കുറിച്ച് സംസാരിക്കുന്നത്. ഫാഷിസത്തിന്റെ അപകടത്തെ കുറിച്ച് പോപുലര്ഫ്രണ്ടിന്റെ ആദ്യരൂപമായ എന്‍ഡിഎഫ് രൂപീകൃതമായ അന്നുമുതല്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്. പക്ഷെ അന്ന് അതാരും ഗൗനിച്ചില്ല. ചില സുമനുസുകള്‍ അന്ന് ഞങ്ങളോട് പറഞ്ഞത് നിങ്ങള്‍ മുസ്ലിം സമുദായത്തെ വെറുതെ ഭയപ്പെടുത്തുന്നു. ശക്തമായ മതേതര പാരമ്പര്യമുള്ള രാജ്യത്ത് ഫാഷിസത്തിന് ഇടമില്ലെന്നായിരുന്നു അവര്‍ പറഞ്ഞുകൊണ്ടിരുന്നത്.
പോപുലര്‍ഫ്രണ്ട് ദിനത്തോടനുബന്ധിച്ച് ദേശവ്യാപകമായി സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായാണ് സംസ്ഥാനത്തും മാര്‍ച്ചും പൊതുസമ്മേളനവും സംഘടിപ്പിച്ചത്. കൊല്ലം കരുനാഗപ്പള്ളിയില്‍ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം, ആലപ്പുഴ വളഞ്ഞവഴിയില്‍ ദേശീയ സമിതിയംഗം ഇഎം അബ്ദുറഹ്മാന്, പത്തനംതിട്ട കോന്നിയില്‍ സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, കോട്ടയം ഏറ്റുമാനൂരില്‍ സംസ്ഥാന സമിതിയംഗം ബി നൗഷാദ്, എറണാകുളം കോതമംഗലത്ത് സംസ്ഥാന വൈസ് പ്രസിഡന്റെ് കെഎച്ച് നാസര്‍, തൃശൂര്‍ കുന്നംക്കുളത്ത് സെക്രട്ടറി പികെ അബ്ദുല്‍ ലത്തീഫ്, പാലക്കാട് ഒറ്റപ്പാലത്ത് ദേശീയ സമിതിയംഗം എംകെ ഫൈസി, മലപ്പുറം വെസ്റ്റ് താനൂരില്‍ സംസ്ഥാന സമിതിയഗം പി നൂറുല്‍ അമീന്, മലപ്പുറം ഈസ്റ്റ് പെരുന്തല്‍മണ്ണയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സിപി മുഹമ്മദ് ബഷീര്‍, വയനാട് സംസ്ഥാന സമിതിയംഗം എംവി റഷീദ്, കോഴിക്കോട് പേരാമ്പ്രയില്‍ വൈസ് ചെയര്മാന് ഒഎം അബ്ദുല്‍ സലാം, കണ്ണൂര്‍ തളിപ്പറമ്പില്‍ ദേശീയ സമിതിയംഗം എ സഈദ് എന്നിവര്‍ യൂനിറ്റി മാര്‍ച്ചും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു.

പെരിന്തല്‍മണ്ണയില്‍ നടന്ന പൊതുസമ്മേളനത്തില്‍ പോപുലര്‍ ഫ്രണ്ട ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി സിപി ബഷീര്‍ സംസാരിക്കുന്നു

കോട്ടയത്തു നടന്ന പൊതുസമ്മേളനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.