|    Sep 20 Wed, 2017 2:17 am
FLASH NEWS

പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ചും പൊതുസമ്മേളനവും 17 ന് മാത്തോട്ടത്ത്

Published : 3rd February 2016 | Posted By: SMR

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ദിനമായ 17 ന് മാത്തോട്ടത്ത് ഏകതാ മാര്‍ച്ചും പൊതു സമ്മേളനവും സംഘടിപ്പിക്കും. അസഹിഷ്ണുതയും വെറുപ്പിന്റെ രാഷ്ട്രീയവും പൊതു സമൂഹത്തില്‍ വളര്‍ത്താന്‍ ഫാഷിസ്റ്റ് ശക്തികള്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ പരിപാടി വന്‍ വിജയമാക്കാന്‍ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സമ്മേളന നടത്തിപ്പിന് വിപുലമായ സ്വാഗത സംഘത്തിന് രൂപം നല്‍കി. രക്ഷാധികാരികളായി അഡ്വ.ഷരീഫ്, നൗഷാദ് കുനിങ്ങാട്, സാദത്ത് മാസ്റ്റര്‍, റഷീദ് മാസ്റ്റര്‍ എന്നിവരെ തിരഞ്ഞെടുത്തു. മറ്റുഭാരവാഹികള്‍. കെ.പി മുഹമ്മദ് അഷ്‌റഫ് (ചെയര്‍മാന്‍), എ.പി.അബ്ദുല്‍ നാസറിര്‍ (ജനറല്‍ കണ്‍വീനര്‍), പി.നിസാര്‍ അഹമ്മദ്, സജീര്‍ മാത്തോട്ടം (കണ്‍വീനര്‍മാര്‍). വിവിധ ഉപകമ്മറ്റി കണ്‍വീനര്‍മാര്‍: പി നിസാര്‍അഹമ്മദ്(പ്രോഗ്രാം), മുഹമ്മദ്ഫറോക്ക് (ഓഫിസ്), കബീര്‍ചാത്തമംഗലം (പബ്ലിസിറ്റി), ഹനീഫ എലത്തൂര്‍ (ഏകതാ മാര്‍ച്ച്), റസാഖ് കൊടുവള്ളി (ബാന്റ്), കബീര്‍ സിറ്റി (സ്‌റ്റേജ് ), ഷമീര്‍ കെ (ഫിനാന്‍സ്), ഇബ്രാഹിം നാദാപുരം (വോളന്റിയര്‍), എ പി അബ്ദുള്‍ നാസര്‍ (പങ്കാളിത്തം), ഡോ.അബ്ദുല്‍ മാലിക് (പബ്ലിക് റിലേഷന്‍സ് & മീഡിയ), അബ്ദുര്‍റഹ്മാന്‍ കാരന്തൂര്‍ (ഭക്ഷണം), പി സിഅഷ്‌റഫ് (ഫസ്റ്റ് എയ്ഡ്), സി ടി അഷ്‌റഫ് (വനിതാ വിഭാഗം). ജില്ലാ പ്രസിഡന്റ് കെ പി മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. എ പി അബ്ദുല്‍ നാസര്‍, പി നിസാര്‍ അഹമ്മദ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക