|    Jul 21 Sat, 2018 1:15 pm
FLASH NEWS

പോപുലര്‍ ഫ്രണ്ട് മൂന്നാംദിന വാഹന പ്രചാരണ ജാഥ സമാപിച്ചു

Published : 28th September 2017 | Posted By: fsq

 

കാഞ്ഞിരപ്പള്ളി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മൂന്നാംദിന വാഹന പ്രചാരണ ജാഥ കാഞ്ഞിരപ്പള്ളിയില്‍ സമാപിച്ചു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ സമിതിയംഗം നെജുമുദീന്‍ മുണ്ടക്കയം ഉദ്ഘാടനം ചെയ്തു. കൊലപാതകങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പരമ്പരകള്‍ക്ക് നേതൃത്വം നല്‍കിയ രണ്ടു പാര്‍ട്ടികള്‍ കേന്ദ്രവും സംസ്ഥാനവും ഭരിക്കുമ്പോള്‍ തികച്ചും പ്രദേശികമായ നിസാര സംഭവങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് ഫാഷിസത്തിനെതിരായ ജനകീയ മുന്നേറ്റത്തെ ഇല്ലാതാക്കാന്‍ ഫാഷിസ്റ്റു സര്‍ക്കാറുകള്‍ കാട്ടുന്ന കുല്‍ശ്രിതശ്രമത്തെ ജനം തള്ളിക്കളയണമെന്ന്് അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെ ചാമംപതാലില്‍ നിന്നും ആരംഭിച്ച വാഹന പ്രചരണ ജാഥ എസ്ബി ജങ്ഷന്‍, കൊടുങ്ങൂര്‍, പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി കുരുശുങ്കല്‍, ചേനപ്പാടി, കൂവപ്പള്ളി, പട്ടിമറ്റം, കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡ്, ആനക്കല്ല്, ഒന്നാം മൈല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പ്രചരണം നടത്തി കാഞ്ഞിരപ്പള്ളി ടൗണില്‍ സമാപിച്ചു. അമാനുല്ല ബാഖവി, നിഷാദ് വാഴൂര്‍, സുനീര്‍ മൗലവി, ഷിഹാബുദ്ദീന്‍, സുനീര്‍ പാറയ്ക്കല്‍, തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ സംസാരിച്ചു. ചാമംപതാല്‍: രാഷ്ട്രം പ്രതിനിധാനം ചെയ്യുന്ന ഭരണഘടനാമൂല്യങ്ങളും അവകാശങ്ങളും ചോദ്യംചെയ്യുന്ന ദാരുണമായ സാഹചര്യത്തെയാണ് നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതെന്ന് പോപുലര്‍ ഫ്രണ്ട് കാഞ്ഞിരപ്പള്ളി ഡിവിഷന്‍ കൗണ്‍സിലംഗം അമാനുല്ലാ മൗലവി. പോപുലര്‍ ഫ്രണ്ട് വാഹനപ്രചാരണജാഥ ചാമംപതാല്‍ ജങ്ഷനിലെത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദി അധികാരത്തിലെത്തിയശേഷം ഇന്ത്യയെ ഹിന്ദുത്വരാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള ആസൂത്രിതശ്രമങ്ങളാണ് നടക്കുന്നത്. ഫാഷിസത്തിനെതിരേ ശബ്ദിക്കുന്നവരെ ഒന്നൊന്നായി ഇല്ലായ്മ ചെയ്യുന്ന അപകടകരമായ സ്ഥിതിവിശേഷമാണുണ്ടായിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss