|    Oct 17 Wed, 2018 1:23 pm
FLASH NEWS

പോപുലര്‍ ഫ്രണ്ട് മഹാ സമ്മേളനം: സ്വാഗതസംഘം ഓഫിസ് തുറന്നു

Published : 29th September 2017 | Posted By: fsq

 

കൊല്ലം:  ഞങ്ങള്‍ക്കും പറയാനുണ്ട് എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അടുത്തമാസം ഏഴിന് തിരുവനന്തപുരത്ത് സംഘടിപ്പിച്ചിരിക്കുന്ന മഹാ സമ്മേളനത്തിന്റെ വിജയത്തിനായി കൊല്ലം ജില്ലയില്‍ സ്വാഗതസംഘം ഓഫിസ് പ്രവര്‍ത്തനമാംരംഭിച്ചു. കൊല്ലം ഉമയനല്ലൂരിലാണ് ഓഫിസ് തുറന്നിട്ടുള്ളത്. ഹയാത്തുല്‍ ഈമാന്‍ അറബിക് കോളജ് പ്രധാനാധ്യാപകന്‍ സിറാജുദ്ദീന്‍ അല്‍ ഖാസിമി ഉദ്ഘാടനം നിര്‍വഹിച്ചു. പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷെഫീഖ് തേവലക്കര, കൊല്ലം ഈസ്റ്റ് ഡിവിഷന്‍ ഭാരവാഹികളായ റിയാസ് അയത്തില്‍, ഷിയാസ് പള്ളിമുക്ക്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബിസ്മിന്‍ഷാ, ഷെമീര്‍ ഭരണിക്കാവ്, സക്കീര്‍ ഹുസൈന്‍, റാഷിദ് റഷാദി, റിയാസ് പള്ളിശേരിക്കല്‍, മുനീര്‍ കരുനാഗപ്പള്ളി, അബ്ദുല്‍സലാം, റമീസ് ഉമയനല്ലൂര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss