|    Oct 19 Fri, 2018 2:29 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പോപുലര്‍ ഫ്രണ്ട് മഹാസമ്മേളനം : സംസ്ഥാനതല പ്രചാരണ പരിപാടികള്‍ക്ക് ഇന്നു തുടക്കം

Published : 25th September 2017 | Posted By: fsq

 

തിരുവനന്തപുരം: ഹിന്ദുത്വ ഫാഷിസത്തിനെതിരേ ഉയര്‍ന്നുവരുന്ന ശബ്ദങ്ങളെ ഒന്നൊന്നായി ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുന്ന നീക്കത്തിനെതിരേ പോപുലര്‍ ഫ്രണ്ട് തിരുവനന്തപുരത്തു സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തിന്റെ മുന്നോടിയായി സംസ്ഥാന വ്യാപകമായ പ്രചാരണ പരിപാടികള്‍ക്ക് ഇന്നു തുടക്കമാവും. ഒക്ടോബര്‍ ഏഴിനു ശനിയാഴ്ച, “ഞങ്ങള്‍ക്കും പറയാനുണ്ട്’എന്ന പ്രമേയം മുന്‍നിര്‍ത്തി പുത്തരിക്കണ്ടം മൈതാനിയിലാണു മഹാസമ്മേളനം നടക്കുക. സംഘാടക സമിതിയുടെ നേതൃത്വത്തില്‍ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഗൃഹസമ്പര്‍ക്ക പരിപാടി, പോസ്റ്റര്‍ പ്രചാരണം, ലഘുലേഖ വിതരണം തുടങ്ങിയവ സംഘടിപ്പിക്കും. വാഹനപ്രചാരണ ജാഥകള്‍ക്കു വിവിധ ജില്ലകളില്‍ ഇന്നു മുതല്‍ തുടക്കമാവും. ജാഥയുടെ ഭാഗമായി സംസ്ഥാനത്തുടനീളം 1500ലേറെ കേന്ദ്രങ്ങളില്‍ അതിജീവന കലാസംഘം അവതരിപ്പിക്കുന്ന തെരുവുനാടകങ്ങളും അരങ്ങേറും. ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ മാര്‍ഗങ്ങളിലൂടെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഒരു വിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ കള്ളവാര്‍ത്തകള്‍ പ്രചരിപ്പിച്ചു പോപുലര്‍ ഫ്രണ്ടിനെതിരേ  തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങള്‍ ഒരുവശത്ത് നടക്കുമ്പോള്‍ മറുവശത്ത് അധികാരത്തിന്റെ പിന്‍ബലത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ സമ്മര്‍ദ്ദത്തിലാക്കി സംഘടനയ്‌ക്കെതിരേ നീക്കംനടത്തുകയാണു ഹിന്ദുത്വ ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനെതിരേ സംഘടന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍തോതിലുള്ള ജനകീയപ്രക്ഷോഭങ്ങള്‍ നടത്തുകയാണ്. രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കു വേണ്ടിയുള്ള  കുല്‍സിത ശ്രമങ്ങളെ പോപുലര്‍ ഫ്രണ്ട് ജനകീയമായി പ്രതിരോധിക്കുമെന്ന്  ഭാരവാഹികള്‍ അറിയിച്ചു. പോപുലര്‍ ഫ്രണ്ട് ദേശീയ, സംസ്ഥാന നേതാക്കള്‍ക്കു പുറമേ, രാഷ്ട്രീയ, സാംസ്‌കാരിക, പൗരാവകാശ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ മഹാസമ്മേളനത്തില്‍ പങ്കെടുക്കുമെന്നും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എ അബ്ദുല്‍ സത്താര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss