|    Jul 23 Mon, 2018 7:52 am

പോപുലര്‍ ഫ്രണ്ട് മഹാസമ്മേളനം;ജില്ലാതല വാഹനജാഥ സമാപിച്ചു

Published : 29th September 2017 | Posted By: fsq

 

കല്‍പ്പറ്റ: ‘ഞങ്ങള്‍ക്കും പറയാനുണ്ട്’ എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തിരുവന്തപുരത്ത് നടത്തുന്ന മഹാസമ്മേളനത്തിന്റെ പ്രചാരണാര്‍ഥം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നാലുദിവസം നീണ്ടുനിന്ന വാഹനജാഥ സമാപിച്ചു. ഇന്നലെ രാവിലെ ചുള്ളിയോട് നിന്ന് ആരംഭിച്ച് ഇരുളം, പട്ടാണിക്കൂപ്പ്, പുല്‍പ്പള്ളി, കാക്കവയല്‍, കാര്യമ്പാടി, കല്‍പ്പറ്റ എന്നിവിടങ്ങളിലെ പര്യടനശേഷം മുട്ടിലില്‍ സമാപിച്ചു. സമാപന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പി ടി സിദ്ദീഖ്, അബൂബക്കര്‍ മണക്കടവന്‍, കെ എം മുഹമ്മദ് ആസിഫ്, പി ഫസലുറഹ്മാന്‍ സംബന്ധിച്ചു. സഹീര്‍ അബ്ബാസ് സഅദി മുഖ്യപ്രഭാഷണം നടത്തി. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളില്‍ ഷമീര്‍ കണിയാമ്പറ്റ, പി ഫസലുറഹ്മാന്‍ സംസാരിച്ചു. വയനാട് കലാകേന്ദ്ര അവതരിപ്പിച്ച തെരുവുനാടകവും അരങ്ങേറി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss