|    Jul 21 Sat, 2018 8:52 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പോപുലര്‍ ഫ്രണ്ട് മഹാസമ്മേളനം : ജനസമ്പര്‍ക്ക പരിപാടികള്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും

Published : 29th September 2017 | Posted By: fsq

 

തിരുവനന്തപുരം: ഹിന്ദുത്വ ഫാഷിസത്തിനെതിരേ ഉയര്‍ന്നുവരുന്ന ശബ്ദങ്ങളെ ഒന്നൊന്നായി ഇല്ലായ്മചെയ്തുകൊണ്ടിരിക്കുന്ന നീക്കത്തിനെതിരേ പോപുലര്‍ ഫ്രണ്ട് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തിന്റെ മുന്നോടിയായുള്ള ജനസമ്പര്‍ക്ക പരിപാടികള്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും. ഇതിന്റെ ഭാഗമായി വീടുകള്‍ കയറിയുള്ള ലഘുലേഖ വിതരണവും കുടുംബസംഗമങ്ങളും സംഘടിപ്പിക്കും. ഒക്ടോബര്‍ ഏഴിന് ശനിയാഴ്ച ഞങ്ങള്‍ക്കും പറയാനുണ്ട്’എന്ന പ്രമേയത്തില്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലാണ് മഹാസമ്മേളനം. സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിക്കുന്ന ജില്ലാതല വാഹനജാഥകള്‍ നാലിന് സമാപിക്കും. പോപുലര്‍ ഫ്രണ്ട് ദേശീയ, സംസ്ഥാന നേതാക്കള്‍ക്കു പുറമേ, രാഷ്ട്രീയ, സാംസ്‌കാരിക, പൗരാവകാശ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ മഹാസമ്മേളനത്തില്‍ പങ്കെടുക്കും. സംഘടനയ്‌ക്കെതിരേ കുപ്രചാരണങ്ങള്‍ ഒരുവശത്ത് നടക്കുമ്പോള്‍, മറുവശത്ത് അധികാരത്തിന്റെ പിന്‍ബലത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ സമ്മര്‍ദത്തിലാക്കി പോപുലര്‍ ഫ്രണ്ടിനെതിരേ നീക്കം നടത്തുകയാണ് ഹിന്ദുത്വ ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നതെന്നു സ്വാഗതസംഘം കണ്‍വീനര്‍ എം കെ അശ്‌റഫ് പറഞ്ഞു. കാല്‍നൂറ്റാണ്ട് കാലമായി രാജ്യത്ത് നിയമവിധേയമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനമെന്ന നിലയില്‍ പോപുലര്‍ ഫ്രണ്ടിനെതിരായ ഫാഷിസ്റ്റ് ചേരികളുടെ നീക്കങ്ങളെ ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss