|    Jul 21 Sat, 2018 11:22 am
FLASH NEWS

പോപുലര്‍ ഫ്രണ്ട് മഹാസമ്മേളനം; വാഹനജാഥ പര്യടനം തുടരുന്നു

Published : 27th September 2017 | Posted By: fsq

 

കല്‍പ്പറ്റ: ‘ഞങ്ങള്‍ക്കും പറയാനുണ്ട്’ എന്ന മുദ്രാവാക്യവുമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഒക്ടോബര്‍ ഏഴിന് തിരുവനന്തപുരത്ത് നടത്തുന്ന മഹാസമ്മേളനത്തിന്റെ പ്രചാരണാര്‍ഥം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹനജാഥ പര്യടനം തുടരുന്നു. തിങ്കളാഴ്ച രാവിലെ 9.30ന് പേര്യയില്‍ ജില്ലാ പ്രസിഡന്റ് പി ടി സിദ്ദീഖ്, ജാഥാ ക്യാപ്റ്റന്‍ സഹീര്‍ അബ്ബാസ് സഅദിക്ക് പതാക കൈമാറി. ഇന്നലെ രാവിലെ തലപ്പുഴയില്‍ രണ്ടാംദിവസ പര്യടനം ആരംഭിച്ചു. പിലാക്കാവ്, എരുമത്തെരുവ്, കാട്ടിക്കുളം, പാണ്ടിക്കടവ്, രണ്ടേനാല്‍, കല്ലോടി, മൂളിത്തോട്, പീച്ചംകോട്, ദ്വാരക, നാലാംമൈല്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം മാനന്തവാടിയില്‍ സമാപിച്ചു. ഇന്നു രാവിലെ അഞ്ചാംമൈലില്‍ ആരംഭിച്ച് സുല്‍ത്താന്‍ ബത്തേരി മേഖലയില്‍ പര്യടനം പൂര്‍ത്തിയാക്കി അമ്പലവയലില്‍ സമാപിക്കും. അതിജീവന കലാകേന്ദ്രം അവതരിപ്പിക്കുന്ന തെരുവുനാടകവും ജാഥയെ അനുഗമിക്കുന്നുണ്ട്. വിവിധ കേന്ദ്രങ്ങളില്‍ സഹീര്‍ അബ്ബാസ്, ശിഹാബ് സഅദി, ഫസലുറഹ്മാന്‍, അസീസ്, ഷമീര്‍ കണിയാമ്പറ്റ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss