|    Oct 21 Sun, 2018 1:04 pm
FLASH NEWS

പോപുലര്‍ ഫ്രണ്ട് മഹാസമ്മേളനം : വാഹനപ്രചാരണ ജാഥ തുടങ്ങി

Published : 26th September 2017 | Posted By: fsq

 

കണ്ണൂര്‍: പ്രവര്‍ത്തനം തടയാനുള്ള നീക്കത്തിനെതിരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ‘’ഞങ്ങള്‍ക്കും പറയാനുണ്ട്’’ എന്ന പ്രമേയത്തില്‍ ഒക്‌ടോബര്‍ ഏഴിനു തിരുവനന്തപുരത്ത് നടത്തുന്ന മഹാ സമ്മേളനത്തിന്റെ പ്രചാരണാര്‍ഥമുള്ള മേഖലാ വാഹന പ്രചാരണ ജാഥ തുടങ്ങി. ജാഥയുടെ ജില്ലാതല ഉദ്ഘാടനം താഴെചൊവ്വയില്‍ പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി എന്‍ പി ഷക്കീല്‍ കണ്ണൂര്‍ ഡിവിഷന്‍ സെക്രട്ടറി ജാസറിനു പതാക നല്‍കി നിര്‍വഹിച്ചു. തുടര്‍ന്ന് മേലെ ചൊവ്വ, താണ, കക്കാട്, കുഞ്ഞിപ്പള്ളി, എകെജി ആശുപത്രി പരിസരം, തെക്കീ ബസാര്‍, കാല്‍ടെക്‌സ്, ചാലാട്, പഴയ ബസ്സ്റ്റാന്റ്, സ്റ്റേറ്റ് ബാങ്ക് പരിസരം, ജില്ലാ ആശുപത്രി, ആയിക്കര എന്നിവിടങ്ങളിലെ സ്വീകരണ ശേഷം കണ്ണൂര്‍ സിറ്റിയില്‍ സമാപിച്ചു. സമാപന പൊതുയോഗം എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് വി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഇരിട്ടി മേഖലാ ജാഥ അടയ്ക്കാത്തോട് നിന്നും തളിപ്പറമ്പ് മേഖലാ ജാഥ മാതമംഗലത്തു നിന്നുമാണ് ആരംഭിച്ചത്. വിവിധ സ്ഥലങ്ങളില്‍ ജാബിര്‍ പുന്നാട്, പി കെ ഉനൈസ്, ജാഫര്‍, യാസീന്‍, അനസ് കടവത്തൂര്‍, ജാസിര്‍ താണ, ഇക്ബാല്‍, പി എം മുഹമ്മദ് റിഫ, റാഷിദ് ആറളം സംസാരിച്ചു. വിവിധ കേന്ദ്രങ്ങളില്‍ അതിജീവന കലാസംഘം അവതരിപ്പിച്ച ‘’ഞങ്ങള്‍ക്കും പറയാനുണ്ട്’തെരുവുനാടകവും അരങ്ങേറി. ജാഥ വരുംദിവസങ്ങളിലും പ്രയാണം തുടരും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss