|    Jul 20 Fri, 2018 10:19 pm
FLASH NEWS

പോപുലര്‍ ഫ്രണ്ട് മഹാസമ്മേളനത്തിനായി ജില്ലയില്‍ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു

Published : 25th September 2017 | Posted By: fsq

 

കൊല്ലം: ഞങ്ങള്‍ക്കും പറയാനുണ്ട് എന്ന മുദ്രാവാക്യമുയര്‍ത്തി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അടുത്ത മാസം ഏഴിന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗത സംഘം കമ്മിറ്റിക്ക് രൂപം നല്‍കിയതായി പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി ഷെഫീക്ക് തേവലക്കര അറിയിച്ചു. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് കരുനാഗപ്പള്ളി ചെയര്‍മാനും എം ഷെഫീക്ക് ജനറല്‍ കണ്‍വീനറുമായ സ്വാഗത സംഘം കമ്മിറ്റിയില്‍ കബീര്‍ പോരുവഴി, സിയാദ് കുട്ടി, ഷംസുദ്ദീന്‍, വെ നിസാര്‍, റാഷിദ് റഷാദി, ഷെമീര്‍ ഭരണിക്കാവ്, ഹാഷിര്‍ മണപ്പള്ളി, അനൂപ്, റിയാസ് കണ്ണനല്ലൂര്‍, അമീന്‍ വവ്വാക്കാവ്, ഷിഹാബ് ശൂരനാട്, സഫീര്‍ ചക്കുവള്ളി എന്നിവര്‍ അംഗങ്ങളാണ്. ജില്ലയിലെ മൂന്ന് മേഖലകളിലായി നടക്കുന്ന വാഹന ജാഥകള്‍ക്ക് ഒക്ടോബര്‍ രണ്ടിന് തുടക്കം കുറിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss