|    Oct 18 Thu, 2018 7:13 pm
FLASH NEWS

പോപുലര്‍ ഫ്രണ്ട് മഹാസമ്മേളനത്തിന് മലപ്പുറത്ത് വിപുലമായ ഒരുക്കം

Published : 24th September 2017 | Posted By: fsq

 

മലപ്പുറം: പോപുലര്‍ഫ്രണ്ടിന്റെ പ്രവര്‍ത്തനം തടയാനുള്ള ജനാധിപത്യ വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ ഒക്ടോബര്‍ ഏഴിന് തിരുവനന്തപുരത്ത് നടക്കുന്ന മഹാസമ്മേളനത്തിന്റെ വിജയത്തിനായി മലപ്പുറം ജില്ലയില്‍ വിപുലമായ പരിപാടികള്‍ ആവിഷ്‌കരിച്ചതായി ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മഹാസമ്മേളനത്തിന്റെ പ്രചരണാര്‍ഥം മലപ്പുറം ഈസ്റ്റ് ജില്ലയിലെ മഞ്ചേരി, കൊണ്ടോട്ടി, ഏറനാട്, പെരിന്തല്‍മണ്ണ, മങ്കട, നിലമ്പൂര്‍, വണ്ടൂര്‍ ഡിവിഷനുകളില്‍ വാഹന ജാഥ, തെരുവ് നാടകം, ഗൃഹസമ്പര്‍ക്ക പരിപാടി, പോസ്റ്റര്‍ പ്രചരണം, ലഘുലേഖ എന്നിവ നടക്കും. സമ്മേളനത്തില്‍ ഈസ്റ്റ് ജില്ലയില്‍ നിന്നും പതിനായിരത്തോളം പേര്‍ പങ്കെടുക്കും. ജില്ലാതല വാഹന പ്രചരണ ജാഥ നാളെ രാവിലെ 8.30ന് നിലമ്പൂരില്‍ പോപുലര്‍ഫ്രണ്ട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി പി റഫീഖ് ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ ആറ് വരെ നീണ്ടു നില്‍ക്കും. സംഘടനക്കെതിരെ രഹസ്യാന്വേഷണ വിഭാഗവും ഒരു വിഭാഗം മാധ്യമങ്ങളും സൃഷ്ടിക്കുന്ന വാര്‍ത്തകളും ആരോപണങ്ങളും വ്യാജമാണ്. അവക്ക് അടിസ്ഥാനവുമില്ല. ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വ്വതീകരിച്ച് സംഘടനക്കെതിരാക്കാനുള്ള ആസുത്രിത ഗൂഡാലോചനയാണ് നടന്നുവരുന്നത്. ഇതിനെ ജനാധിപത്യ രീതിയിലൂടെ ചെറുത്തു തോല്‍പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പോപുലര്‍ ഫ്രണ്ട് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി പി റഫീഖ്, ജില്ലാ സെക്രട്ടറി പി മന്‍സൂറലി, ജില്ലാ സമിതിയംഗം ടി കെ ഷൗക്കത്തലി, പ്രോഗ്രാം ജോ.കണ്‍വീനര്‍ കെ കെ സാദിഖലി പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss