|    Oct 23 Mon, 2017 6:28 am
Home   >  Todays Paper  >  page 12  >  

പോപുലര്‍ ഫ്രണ്ട് മഹാസമ്മേളനം: ഗതാഗത ക്രമീകരണം

Published : 7th October 2017 | Posted By: fsq

തിരുവനന്തപുരം: സമ്മേളനത്തിനായി എന്‍എച്ച്-47 വഴി വരുന്ന വാഹനങ്ങള്‍ ചാക്ക ജങ്ഷനില്‍ നിന്ന്് ഇടത്തേക്കു തിരിഞ്ഞ് എംഎല്‍എ ഹോസ്റ്റലിനു സമീപം ആളുകളെ ഇറക്കി ചാക്ക വഴി ഈഞ്ചക്കല്‍ ബൈപാസില്‍ പാര്‍ക്ക് ചെയ്യണം. എംസി റോഡ് വഴി വരുന്ന വാഹനങ്ങള്‍ കേശവദാസപുരം വഴി പാളയം യൂനിവേഴ്‌സിറ്റി ഹോസ്റ്റലിനു സമീപം ആളുകളെ ഇറക്കിയ ശേഷം ഈഞ്ചക്കല്‍ ജങ്ഷനിലെത്തി ബൈപാസില്‍ പാര്‍ക്ക് ചെയ്യണം. പാര്‍ക്കിങ് ഏരിയ: ഈഞ്ചക്കല്‍ ബൈപാസ് മുതല്‍ കോവളം വരെ ഇരുനിരയിലായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. അതത് ജില്ലകളുടെ പേര് രേഖപ്പെടുത്തിയ ബോര്‍ഡുള്ള പ്രദേശത്തു മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണെന്ന് സ്വാഗതസംഘം അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക