|    Jul 23 Mon, 2018 12:54 pm
FLASH NEWS

പോപുലര്‍ ഫ്രണ്ട് മഹാസമ്മേളനം ; സ്വാഗതസംഘം രൂപീകരിച്ചു

Published : 22nd September 2017 | Posted By: fsq

 

കല്‍പ്പറ്റ: ‘ഞങ്ങള്‍ക്കും പറയാനുണ്ട്’ എന്ന പ്രമേയത്തില്‍ ഒക്ടോബര്‍ 7ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തിന്റെ പ്രചാരണാര്‍ഥം ജില്ലാ സ്വാഗതസംഘം രൂപീകരിച്ചു. കണ്‍വീനറായി അബൂബക്കര്‍ മണക്കടവനെയും വൈസ് ചെയര്‍മാനായി തമ്മട്ടാന്‍ പോക്കര്‍ ഹാജിയെയും തിരഞ്ഞെടുത്തു. സഹീര്‍ അബ്ബാസ് സഅദി (ജനറല്‍ കണ്‍വീനര്‍), എ കെ അബ്്ദുല്ല ഹാജി (കണ്‍വീനര്‍), ദയരോത്ത് ആലി (ഖജാഞ്ചി) എന്നിവരടങ്ങിയ 51 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. സമ്മേളനം വന്‍ വിജയമാക്കുന്നതിന് ജില്ലയില്‍ വിവിധ പ്രചാരണ പരിപാടികള്‍ നടത്താന്‍ യോഗം തീരുമാനിച്ചു. ഒക്ടോബര്‍ 25 മുതല്‍ 28 വരെ ജില്ലാ വാഹനജാഥയും തെരുവ് നാടകവും സംഘടിപ്പിക്കും. ഹൗസ് കാംപയിന്‍, പോസ്റ്റര്‍ പ്രചാരണം എന്നിവയും നടക്കും. ജനാധിപത്യ അവകാശങ്ങള്‍ അടിച്ചമര്‍ത്താനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിനുള്ള ശക്തമായ താക്കീതായും സമ്മേളനം മാറുമെന്നു യോഗം അഭിപ്രായപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss