|    Jul 16 Mon, 2018 8:19 pm
FLASH NEWS

പോപുലര്‍ ഫ്രണ്ട് മലപ്പുറം മേഖലാതല സ്‌കോളര്‍ഷിപ്പ് വിതരണം

Published : 13th August 2017 | Posted By: fsq

 

പുത്തനത്താണി: ഡോക്ടറാവുക എന്‍ജിനീയറാവുക  എന്നതിനപ്പുറം സമൂഹത്തോട് ബാധ്യതയുള്ള ഒരു വിഭാഗമായി മാറാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ അഭിപ്രായപ്പെട്ടു. പോപുലര്‍ ഫ്രണ്ട് കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് ഡിപാര്‍ട്ട്‌മെന്റ് നല്‍കുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്റെ  മലപ്പുറം മേഖലാ തല വിതരണം പുത്തനത്താണിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പിന്നാക്ക വിഭാഗങ്ങള്‍ വീണ്ടും വീണ്ടും പിന്നാക്കം നില്‍ക്കുന്ന അവസ്ഥയാണുള്ളത്. അത് കൊണ്ട് തന്നെ പോപുലര്‍ ഫ്രണ്ട് സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നവരെ ഉയര്‍ത്തി കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജില്ലാ സെക്രട്ടറി മുഹമ്മദ് സ്വാലിഹ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകയും എംജിഎം സംസ്ഥാന വൈസ് പ്രസിഡന്റുമായ ഖദീജ നര്‍ഗ്ഗീസ്, നാഷണല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഹബീബ, എസ്ഡിപിഐ ജില്ലാ സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തിരൂര്‍ ഡിവിഷന്‍ പ്രസിഡന്റ് ജുബൈര്‍ കല്ലന്‍, കമ്മ്യൂണിറ്റി ഡവലപ്‌മെന്റ്  സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ എം എച്ച് ഷിഹാസ്, ജില്ലാ ഇന്‍ചാര്‍ജ് മുജീബ് കോട്ടക്കല്‍ സംസാരിച്ചു. ആക്‌സസ് ഇന്ത്യ സീനിയര്‍  ട്രെയ്‌നര്‍ ഡോ: സി എച്ച് അഷ്‌റഫ് ക്ലാസ്സെടുത്തു..

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss