|    Jul 22 Sat, 2017 4:20 pm
FLASH NEWS

പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ അകാരണമായി കസ്റ്റഡിയിലെടുത്ത് പോലിസ് മര്‍ദിച്ചു

Published : 15th July 2017 | Posted By: fsq

 

പാലക്കാട്: പോപുര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ അകാരണമായി കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചു. കല്‍പ്പാത്തി ശംഖുവാരത്തോട്ടില്‍ മുഹമ്മദിന്റെ മകന്‍ റിയാസി(31)നെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലിസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചത്. ഓട്ടോ ഡ്രൈവറായ റിയാസ് മോയന്‍സ് ഗേള്‍സ് സ്‌കൂളില്‍ വിദ്യാര്‍ഥികളെ എടുക്കാന്‍ വന്ന സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലിസുകാര്‍ റിയാസിനെയും ഓട്ടോറിക്ഷയും സ്‌റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. കഞ്ചാവു വില്‍പ്പന നടത്തിയെന്ന തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലിസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചത്. അതേസമയം, റിയാസിനെ ജുംആ നമസ്‌കാരത്തിന് പള്ളിയില്‍ പോലും പോവാന്‍ അനുവദിക്കാതെ കസ്റ്റഡിയില്‍ വയ്ക്കുകയും ബന്ധുക്കള്‍ എത്തിയപ്പോള്‍ അസഭ്യം പറയുകയും എസ്‌ഐയുടെ നേതൃത്വത്തില്‍ ബന്ധുക്കളുടെ മുന്നിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ റിയാസിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കള്‍ ആശുപത്രിയിലെത്തി റിയാസിനെ സന്ദര്‍ശിച്ചു. എസ്ഡിപിഐ ജില്ലാ സെക്രട്ടറി അബൂത്വാഹിര്‍, മണ്ഡലം പ്രസിഡന്റ് ഒഎച്ച് ഖലീല്‍, സെക്രട്ടറി ബാബു, എസ്ഡിടിയു ഓട്ടോ യൂനിയന്‍ മണ്ഡലം പ്രസിഡന്റ് ഷമീര്‍ ഇരട്ടയാര്‍, സെക്രട്ടറി അബ്ദുല്‍ കാദിര്‍, എസ്ഡിപിഐ മുനിസിപ്പല്‍ പ്രസിഡന്റ് യഹിയ പോഴുംകര എന്നിവര്‍ പോലിസിന്റെ നടപടിയില്‍ പ്രതിഷേധിച്ചു. ശിരസ്തദാര്‍ മുതല്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുകയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ യുവാവിനെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ച പോലിസുകാര്‍ക്കെതിരേ മുഖ്യമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമ്മീഷന്‍, ജില്ലാ കലക്ടര്‍, എസ്പി എന്നിവര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് റിയാസും കുടുംബവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക