|    May 24 Thu, 2018 11:06 pm
FLASH NEWS

പോപുലര്‍ ഫ്രണ്ട്: പ്രചാരണ ജാഥകള്‍ സമാപിച്ചു

Published : 26th September 2016 | Posted By: SMR

പൂന്തുറ: ‘നിര്‍ത്തൂ, വെറുപ്പിന്റെ രാഷ്ട്രീയം’ എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ദേശവ്യാപകമായി നടത്തുന്ന കാംപയിനിന്റെ പൂന്തുറ ഡിവിഷന്‍ പ്രചാരണ ജാഥ സമാപിച്ചു. എസ്എം ലോക്ക് ജങ്ഷനില്‍ നടന്ന പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് ദേശീയ സമിതിയംഗം കരമന അശ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്തു.
പൂന്തുറ ഡിവിഷന്‍ പ്രസിഡന്റ് സജീര്‍ അധ്യക്ഷത വഹിച്ചു. ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതിയംഗം അര്‍ഷദ് നദ്‌വി വിഷയാവതരണം നടത്തി. ഡിവിഷന്‍ സെക്രട്ടറി സുല്‍ഫി, ഏരിയ പ്രസിഡന്റ് മുത്തലിബ് മൗലവി സംസാരിച്ചു.
വെഞ്ഞാറമൂട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്ന ‘നിര്‍ത്തൂ, വെറുപ്പിന്റെ രാഷ്ട്രീയംഎന്ന ദേശീയ കാംപയിനിന്റെ ഭാഗമായി വെഞ്ഞാറമൂട് ഡിവിഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിവന്ന വാഹന പ്രചാരണ ജാഥ വെഞ്ഞാറമൂട്ടില്‍ സമാപിച്ചു. വെഞ്ഞാറമൂട് ഡിവിഷന്‍ പരിധിയില്‍ നിരവധി സ്വീകരണ സമ്മേളനങ്ങള്‍ക്കൊടുവിലാണു ജാഥ സമാപിച്ചത്. ഇതിന്റെ ഭാഗമായി നടന്ന സമ്മേളനത്തില്‍ പോപുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം നവാസ് തോന്നയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.
സമാപന സമ്മേളനത്തിലും സ്വീകരണ സമ്മേളനത്തിലും വെഞ്ഞാറമൂട് ഡിവിഷന്‍ പ്രസിഡന്റ് വെഞ്ഞാറമൂട് ഷാജഹാന്‍, ഇര്‍ഷാദ് കന്യാകുളങ്ങര, ഹാഷിം ചിറമുക്ക്, ഫൈസല്‍, ഷാന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss