|    Jan 20 Sat, 2018 10:58 am
FLASH NEWS

പോപുലര്‍ ഫ്രണ്ട് പ്രചാരണ ജാഥയ്ക്ക് ഉജ്ജ്വല സമാപനം

Published : 7th October 2017 | Posted By: fsq

 

കോഴിക്കോട്: സപ്തംബര്‍ 25 മുതല്‍ ഒക്‌ടോബര്‍ 5 വരെ ജില്ലയില്‍ നടന്ന പോപുലര്‍ ഫ്രണ്ട് പ്രചാരണ ജാഥയ്ക്ക് ഉജ്ജ്വല സമാപനം. ‘ഞങ്ങള്‍ക്കും പറയാനുണ്ട്’ എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത് നടത്തുന്ന മഹാസമ്മേളനത്തിന്റെ പ്രചരണാര്‍ഥമാണ് ജാഥ സംഘടിപ്പിച്ചത്. മലയോര മേഘലയായ തിരുവമ്പാടി, താമരശ്ശേരി തീരദേശ മേഖലയായ ബേപ്പൂരും നഗരത്തിലും കൊടുവള്ളിയിലും കുന്ദമംഗലത്തുമടക്കം ജാഥയെയും തെരുവു നാടകത്തെയും വരവേല്‍ക്കാന്‍ ആയിരങ്ങളാണ് ഒത്തുകൂടിയത്.ജില്ലാ സെക്രട്ടറി പി നിസാര്‍ അഹമ്മദ്, സൈനുല്‍ ആബിദീന്‍, സജീര്‍ മാത്തോട്ടം, കരീം പേങ്ങാട്, ഷാനവാസ് മാത്തോട്ടം, പി പി റാഫി, ഇല്യാസ് മൗലവി, സിദ്ദീഖ് പാഴൂര്, റഷീദ് കുറ്റിക്കാട്ടൂര്‍, റസാഖ് കാരന്തൂര്‍, മുഹമ്മദ് എകരൂല്‍, ടി പി മുഹമ്മദ്, ഷമീര്‍ വെള്ളയില്‍, റിയാസ് പയ്യാനക്കല്‍, റഷീദ് മയനാട്, അബൂബക്കര്‍ വട്ടോളി, മുനീര്‍ തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ സംസാരിച്ചു. നാടകത്തിന് സക്കീര്‍ പയ്യാനക്കല്‍, സൈനുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പോപുലര്‍ ഫ്രണ്ടിനെതിരേ നടക്കുന്ന വ്യാജവാര്‍ത്തകള്‍ ജനം മുഖവിലക്ക് എടുത്തിട്ടില്ലെന്നതിന്ന് തെളിവാണ് ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍  ലഭിച്ച വന്‍ സ്വീകാര്യത എന്ന് ജില്ലാ പ്രസിഡന്റ് കെ കെ കബീര്‍ പറഞ്ഞു.  ചാലിയത്ത് നടന്ന ജില്ലാ സമാപന പൊതുയോഗം സജീര്‍ മാത്തോട്ടം ഉദ്ഘാടനം ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day